causes and fixing of cracks on wall

വാട്ടർ പ്റൂഫിങ് - Water Proofing Methods in Malayalam

ഓരോ മനുഷ്യൻ്റെയും ഹൃദയസ്വപ്നമാണ് ഒരു വീട്. അവൻ്റെ അധ്വാനവും സമ്പത്തിൻ്റെ സിംഹഭാഗവും ഈ സ്വപ്നം സാക്ഷാത്ക്കരിക്കാനായാണ് ഉപയോഗിക്കുന്നത്. അങ്ങനെ നിർമിക്കുന്ന വീട്, ഓഫീസ് കെട്ടിടം, കൊമേഴ്സിയൽ ബിൽഡിംഗ് എന്നിവയൊക്കെ അവൻ ഉദാത്തമാകണമെന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് അവൻ തൻ്റെ കെട്ടിടത്തിൻ്റെ നിർമാണ ചുമതല ഉത്തരവാദിത്വപ്പെട്ട ഒരു ബിൽഡറെ ഏൽപ്പിക്കുന്നത്.
എന്നിരുന്നാലും പ്രസ്‌തുത ബിൽഡറുടെ നിർമിതിയിലും ചില പാകപ്പിഴകൾ സംഭവിച്ചേക്കാം. അങ്ങനെയുള്ള പ്രധാനപെട്ട ഒരു പോരായ്മയാണ് മതിലുകളിൽ ഉണ്ടാകുന്ന ഈർപ്പം. Read more: Water Proofing Methods in Malayalam.
 
മുഖ്യമായും രണ്ടു വർഷങ്ങൾ പഴക്കമുള്ള വീടുകളിലാണ് ഇത് സംഭവിയ്ക്കാറുള്ളത്. ജലം ഊർന്നിറങ്ങി, പെയിൻറ് കുടിർന്ന് വരികയും, പിന്നീട് പൊട്ടിപ്പൊളിഞ്ഞ് പോകുകയുമാണ് ചെയ്യുന്നത്. ഈ പ്രതിഭാസത്തെ ക്യാപ്പില്ലറി റൈസ് എന്നാണ് പറയുക. മതിലുകളിൽ ഉണ്ടാകുന്ന അതിസൂക്ഷ്മമായ സുഷിരങ്ങളിലൂടെ ജലം പ്ളാസ്റററിലേയ്ക്ക് കയറിയാണ് ഈ നനവ് ഉണ്ടാകുന്നതും, പെയിൻറ് പൊളിഞ്ഞു പോകുന്നതും. സുഷിരങ്ങളിലൂടെ ജലം കയറി ഇതേ പ്രശ്നമുണ്ടാകുന്ന മറ്റു സ്ഥലങ്ങളാണ് ബാത്ത്റൂം, നാച്ചുറൽ സ്റേറാൺസ് പാകിയിരിക്കുന്നതിനോട് ചേർന്ന മതിലും മറ്റും.
ഈ അവസ്ഥയ്ക്കു ശാശ്വത പരിഹാരം വാട്ടർ പ്റൂഫിങ് മാത്രമാണ്.

വാട്ടർ പ്റൂഫിങ് എങ്ങനെ ചെയ്യണം? Water Proofing Methods in Malayalam

Water Proofing methods in Malayalam
പ്ലിന്ത് ബീം നിർമിച്ചതിനു  ശേഷം, നിരപ്പിൽ നിന്നും രണ്ട് അടി മുകളിലോട്ട് ഉന്നത നിലവാരമുള്ള വാട്ടർ പ്റൂഫിങ് കോമ്ബൗണ്ട് അടിയ്ക്കണ്ടതാണ്.
ബാത്ത്റൂമിൽ പ്ളംബിംഗ് ജോലികൾ തീർത്തതിനു ശേഷം വൃത്തിയാക്കണ്ടതും, ദ്വാരങ്ങൾ അടയ്ക്കണ്ടതും, പിന്നീട് മുൻ പറഞ്ഞതുപോലെ വാട്ടർ പ്റൂഫിങ് കോമ്ബൗണ്ട് ഉപയോഗിയ്ക്കണ്ടതുമാണ്. അതു കഴിഞ്ഞേ ടൈൽസ് പാകാൻ പാടുള്ളൂ. ഒപ്പം അതിൻ്റെ വിടവുകൾ അപോക്‌സി ഫിലേല്ഴ്സ് ഉപയോഗിച്ച് അടയ്ക്കേണ്ടതാണ്.
ഏതാണ്ട് ഇതുപോലെ തന്നെ  നാച്ചുറൽ സ്റേറാൺസ്  പാകിയിരിക്കുന്നതിൻ്റെ അടുത്തുള്ള മതിലിലും ഈ വിധം വാട്ടർ പ്രൂഫിംഗ്‌ ചെയ്യണ്ടതാണ്. കഴിയുന്നത്ര, വാട്ടർ പ്റൂഫിംഗ് കെട്ടിട നിർമാണ സമയത്ത് തന്നെ ചെയ്യുന്നതാണ് ഉത്തമം. പ്രവർത്തന പരിചയമുള്ള ഒരു ബിൽഡർ ഈ പ്രശ്നങ്ങൾ മുൻകൂട്ടി കാണുകയും അതിനനുസരിച്ച് നീങ്ങുകയും ചെയ്യേണ്ടതാണ്. 

ഗ്രീൻടുഡേ ആർക്കിടെക്ട്സ്

 എൻജിനീയറിങ്, കൺസ്ട്രക്ഷൻ  രംഗത്തെ അതികായരായ ഗ്രീൻ ടുഡേ ആർക്കിടെക്ട്സ്, ഇത്തരത്തിലുള്ള നിർമിതിയിൽ ഏർപ്പെടുന്നവർ ആണ്.
 
ഒന്നര പതിറ്റാണ്ടിലേറെ പ്രവർത്തി പരിചയമുള്ള  ഗ്രീൻടുഡേ ആർക്കിടെക്ട്സ്  ഇതിനോടകം തന്നെ തങ്ങളുടെ അഗാധമായ എൻജിനീയറിങ് വൈദഗ്ധ്യം കൊണ്ടും, സാങ്കേതിക പരിജ്ഞാനം കൊണ്ടും, ഉന്നത നിലവാരമുള്ള ജോലിക്കാരെക്കൊണ്ടും നിരവധി ഉത്കൃഷ്ടങ്ങളായ റെസിഡൻഷിയൽ ഫ്ളാറ്റുകൾ, വില്ലകൾ, ബിസിനസ്സ് ആഫീസുകൾ, അപ്പാർട്മെൻറ്കൾ, കൊമേഴ്സിയൽ ബിൽഡിംഗുകൾ, മാളുകൾ, ഗവൺമെൻറ്,  വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ നിർമിച്ച് കഴിഞ്ഞിരിക്കുന്നു.
 
കെട്ടിട നിർമാണത്തിലുണ്ടാകാവുന്ന വീഴ്ചകൾ മുൻകൂട്ടി കാണാനും, അതിനു പരിഹാരം ഉണ്ടാക്കാനും  ഗ്രീൻ ടുഡേ ആർക്കിടെക്ട്സ്ന് കഴിഞ്ഞിട്ടുണ്ട്. അതിനാൽ അവർ നിർമാണ സമയത്ത് തന്നെ ഏറ്റവും ഉത്തമമായ വാട്ടർ പ്റൂഫിങ്  കോമ്ബൗണ്ടുകൾ  കൊണ്ട് വാട്ടർ പ്റൂഫിംഗ് നടത്തുകയും, മതിലുകളിൽ എവിടെയെങ്കിലും ഈർപ്പം ഉണ്ടാകാതെ പരിരക്ഷിയ്ക്കുകയും ചെയ്യുന്നു.