Home Renovation Malayalam

കുറഞ്ഞ ബഡ്ജറ്റിൽ വീട് നവീകരണം എങ്ങനെ ചെയ്യാം?

Read: Budget friendly ideas about Home Renovation Malayalam

ഏതു ശ്രേണിയിലുള്ള മനുഷ്യരുടെയും സ്വപ്നമാണ് ലക്ഷണമൊത്ത ഒരു ഭവനം. അത്തരത്തിലുള്ള ഒരു വീട് അവരുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുസരിച്ചായിരിക്കും നിർമിക്കുന്നത്. ഒപ്പം അവൻ്റെ സാമ്പത്തിക സ്ഥിതിയ്ക്ക്  ഉലച്ചിൽ തട്ടാത്ത രീതിയൽ നിർമിച്ച് എടുക്കാനും അവൻ ബാധ്യസ്ഥനാണ്. എന്നാൽ ബജറ്റ് അമിതമായി ശ്രദ്ധിക്കുമ്പോൾ പ്രൊഫഷണൽ സ്പർശം ഇല്ലാതെ പോകരുത്.

സാധാരണയായി ഭൂരിപക്ഷം ആളുകളും ഇന്നത്തെ ആവശ്യങ്ങൾക്കും, ഇന്നുള്ള ആളുകൾക്കും വേണ്ടി മാത്രമുള്ള വീടുകളായിരിക്കും നിർമിക്കുന്നത്. എന്നാല് കാലം കടന്നു പോകുമ്പോൾ, താമസക്കാരുടെ എണ്ണം വർധിക്കുമ്പോൾ, ആവശ്യങ്ങൾ പെരുകുമ്പോൾ, വീട് പുതുക്കി പണിയുന്നതിന്റെയും, പുതിയ മുറികൾ നിർമിക്കുന്നതിന്റെയും ആവശ്യകതയിലേയ്ക്ക് അവർ എത്തിച്ചേരുന്നു.

മറ്റൊരു കൂട്ടർക്ക് കൂടുതൽ സൗകര്യങ്ങൾ ഉൾകൊള്ളിക്കാൻ വേണ്ട അധിക നിർമിതികൾ ആണ് വേണ്ടിവരുന്നത്.

മൂന്നാമതൊരു കൂട്ടർക്ക് അധിക നിർമ്മിതിക്ക് പകരമായി മുഖം മിനുക്കൽ മാത്രം മതിയാകും.

നമ്മുടെ പോക്കറ്റ് കാലിയാകാതെ അപ്രകാരം ഈ വിധ പുതുക്കി പണികൾ എങ്ങനെ നടത്താം എന്നുള്ള കാര്യങ്ങൽ നമുക്ക് ശ്രദ്ധിക്കാം.

പെയിൻറിംഗ് , കർട്ടൻ:

മതിലുകൾക്ക് പുതിയ പെയിന്റ് നൽകിയാൽ അവ വീടിന് മൊത്തത്തിൽ ഭംഗി നൽകുകയും, പുതുമയും, വലിപ്പവും തോന്നിക്കുകയും ചെയ്യും. അപ്രകാരം വീടിൻ്റെ മുഖച്ഛായ മാറ്റുന്നതിലേക്കായി മതിലുകൾക്ക് രണ്ടു കോട്ട് പെയിന്റ് നൽകുവാൻ ശ്രമിക്കുക. ഒപ്പം ഓരോ മുറിക്കും പ്രത്യേകം നിറങ്ങളും.എന്നാൽ പൊതുവിലുള്ള വീടിൻ്റെ ടോണുമായി അവ ചേർന്ന് നില്ക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം പെയിന്റ് ചെയ്യുന്നത്.

കൂടാതെ കർട്ടനുകളും, ബ്ലൈന്റുകളും വീടിന് സൗന്ദര്യം കൂട്ടുകയും,  ട്രെന്റിയായി നിലനിർത്തുകയും ചെയ്യും.

ഫ്ലോർ പരിരക്ഷ:

ഫ്ലോർ പരിരക്ഷിയ്ക്കുകയും, പുതുക്കുകയും ചെയ്യുന്നത് വീടിൻ്റെ ആകെയുള്ള ഭംഗി കൂട്ടും. കാലത്തിനനുസരിച്ച് പുതിയ ഫ്ലോറിംഗ് ഉപയോഗിച്ചാൽ ഏറെ നന്ന്. അങ്ങനെ ചെയ്യുമ്പോൾ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതെ സൂക്ഷിക്കുക.

പുത്തൻ ഗൃഹോപകരണങ്ങൾ:

ഗൃഹോപകരണങ്ങൾ എല്ലാം മാറ്റി പുതിയവ വയ്ക്കുക എന്ന് പറയുന്നത് വലിയ പണച്ചിലവു ഉണ്ടാകുന്ന കാര്യമായതുകൊണ്ട് കാലഹരണപ്പെട്ട അപ്ളയൻസുകൾ മാറ്റി പുതിയവ വയ്ക്കുന്നത് വീടിന് ഒരു പുതിയ രൂപം നൽകുന്നതിൽ വളരെയധികം സഹായിക്കും.

കിച്ചൻ കാബിനറ്റ് :

അടുക്കളയിൽ മാർബിൾ, ഗ്രാനൈറ്റ്, ലാമിനൈറ്റ്, നാനോ വൈറ്റ് സ്ലാബുകൾ, ഗ്ലാസ്സ് എന്നിവ കൊണ്ടുള്ള പുതിയ കൗണ്ടർടോപ്പുകൾ വയ്ക്കുന്നത് അടുക്കളയ്ക്കും വീടിന് മൊത്തം തന്നെയും പുതുമ പകരുന്നു.

ഗ്രാനൈറ്റ് പോലും ഇന്ന് അധിക ചിലവ് വരുത്താത്ത ഒരു ഓപ്ഷൻ ആയി മാറുന്നു. എന്നാൽ മിക്ക ആൾക്കാരും കാബിനറ്റുകൾ ശ്രദ്ധിക്കാതെ കൗണ്ടർടോപ്പു മാത്രം മാറാൻ നോക്കുന്നു.

പക്ഷേ അവരറിയാതെ പോകുന്ന കാര്യം നാശോൻമുഖമായ കാബിനറ്റുകളും ഉടനെ തന്നെ മാറേണ്ടതായി  വരും എന്നുള്ളതാണ്. ഒരുമിച്ചു മാറിയാൽ സാമ്പത്തിക ഭാരം ലഘൂകരിക്കാൻ പറ്റും.

അധിക ചിലവില്ലാതെ കാബിനറ്റുകൾ റീഫിനിഷ് ചെയ്തെടുക്കാനും സാധിക്കും. എന്നാൽ അതിനു പ്രൊഫഷണൽ സഹായം തേടുന്നതാണ് ഉത്തമം.

Read: Kitchen Interior Designs in Kochi

ഫർണിച്ചർ അറേഞ്ച്മെന്റും, സ്ഥലമൊരുക്കലും ഒപ്പം ലൈറ്റിംഗും:

വീടിനുള്ളിൽ കൂടുതൽ ഇടമൊരുക്കി ഭംഗിയും വലിപ്പവും കൂട്ടാം.അതിനായി മതിലു പൊളിച്ചു അധിക സ്ഥലം ഉണ്ടാക്കേണ്ട, മറിച്ച് ഫർണിച്ചർ  ഗ്രൂപ്പ് ചെയ്യുകയും, നന്നായി അറേഞ്ച് ചെയ്യുകയും ചെയ്താൽ മാത്രം മതിയാകും. ഇത് വീടിന് പ്രത്യേകമായ ഒരു സൗന്ദര്യം നൽകുകയും , ഒരു മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക് എളുപ്പം പ്രവേശിക്കുവാൻ കഴിയുകയും ചെയ്യും. വളരെ വലിപ്പമുള്ള ഫർണിച്ചർ ഒഴിവാക്കി ചെറിയവ ഉപയോഗിക്കുന്നതും അധികസൗകര്യവും, സൗന്ദര്യവും നൽകും.

വീടിൻ്റെ ലൈറ്റിംഗ് മാറ്റം വരുത്തുന്നത് ഭംഗി കൂട്ടാൻ ഉപകരിക്കും. പഴയ ഡിം ആയ ലൈറ്റുകൾ മാറ്റി പ്രകാശമാനമായ പുതിയ എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നത് വീടിന് ആകെ മാറ്റ് കൂട്ടുന്നതായിരിക്കും. ഒപ്പം പുതിയ ലൈറ്റ് ഫിറ്റിംഗുകളും കൂടി ചേർന്നാൽ അതീവ ഹൃദ്യവും.

എക്സ്ടീരിയർ സൗന്ദര്യവൽക്കരണം:

വീടിനുൾവശം സൗന്ദര്യം കൂട്ടുന്നതിനോടൊപ്പം പുറമെയും സൗന്ദര്യവൽക്കരിച്ചാൽ ആകെയുള്ള മോടി ഒന്നുകൂടിക്കൂടും. അധിക ചിലവില്ലാതെ അത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് പരിശോധിക്കാം.
മുൻ വാതിൽ പെയിന്റിംഗ്, കോമ്ബൗണ്ട് വാൾ പെയിന്റിംഗ്, വീടിന് പുറത്ത് പുതിയ ലൈറ്റിംഗ് നിർമാണം, ചെറിയ തോതിലുള്ള ലാന്റ് സ്കെയ്പിംഗ് , എന്നിവ അതിനു സഹായിക്കും. Read more: Home Exterior Design in Kochi

ഗ്രീൻ ടുഡേ ആർക്കിടെക്ട്‌സും വീട് നവീകരണവും

ആർക്കിടെക്ച്ചർ, കൺസ്ട്രക്ഷൻ എന്നിവ കൂടാതെ റിനൊവേഷൻ അഥവാ വീട് പുതുക്കി പണിയുന്നതിന് എന്തെങ്കിലും സംശയങ്ങൾ ബാക്കിയുണ്ടെങ്കിൽ അഥവാ പുതുക്കി പണിയണമെങ്കിൽ, ഏറ്റവും ഉത്തമവും, ഉൽകൃഷ്ടവുമായ പ്രൊഫഷണൽ സഹായം നൽകുന്ന സ്ഥാപനമാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സ്.

കേരളത്തിലെ ഏറ്റവും പ്രഗൽഭമായ ഈ കമ്പനി തങ്ങളുടെ അവഗാഹമായ അറിവുകൊണ്ടും, അനന്യമായ എഞ്ചിനിയറിംഗ് വൈദഗ്ധ്യം കൊണ്ടും, പ്രവർത്തിപരിചയം കൊണ്ടും അതിനൂതനങ്ങളായ റെസിഡൻഷ്യൽ വില്ലകൾ , ഫ്ളാറ്റുകൾ, ബിസിനസ്സ് അപ്പാർട്ട്മെന്റുകൾ, ഓഫീസുകൾ, കമേഴ്സ്യൽ കോംപ്ലക്സുകൾ, മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവൺമെൻ്റ് ഓഫീസുകൾ എന്നിവ നിർമ്മിച്ചിട്ടുണ്ട്.

അതിപ്രഗൽഭനായ സീനിയർ സിവിൽ എഞ്ചിനീയർ ശ്രീ  ഫൈസൽ എം ആസാൻ നയിക്കുന്ന ഒരു പറ്റം എൻജിനീയർമാരും, ആർക്കിടെക്ടുകളും, കോൺട്രാക്ടർമാരും, Chartered Engineers അവരുടെ അസാമാന്യ ഗുണനിലവാരം കൊണ്ടു, ലോകോത്തര പരിചയം കൊണ്ടും, സ്ഫടികസമാനമായ ഇടപെടലുകൾ കൊണ്ടും ഈ നിർമ്മിതികൾ സാധ്യമാക്കി.

സോയിൽ ടെസ്റ്റിംഗ്, ആർക്കിടെക്ച്ചർ, ഡിസൈനിംഗ്, ഗവൺമെന്റ് അനുമതികൾ ലഭ്യമാക്കൽ, കൺസ്ട്രക്ഷൻ, ഇന്റീരിയർ ഡിസൈനിംഗ്, ഗ്രീൻ കൺസ്ട്രക്ഷൻ സെയ്ഫ്റ്റി ഫീച്ചറുകൾ ഉൾകൊള്ളിക്കുക, ഹോം ഓട്ടോമേഷൻ, തുടങ്ങി നിർമിതിയുടെ സമസ്ത മേഖലകളിലും സർവാധിപത്യം പുലർത്തുന്നു ഗ്രീൻടുഡേ ആർക്കിടെക്ട്സ്.

Contact us for the best budget-friendly ideas about Home Renovation in Malayalam