ഓപ്പൺ കിച്ചൻ

ഓപ്പൺ കിച്ചൻ... കേരളീയ വീടുകളുടെ പുതിയ മുഖം

കേരളീയ വീടുകളിൽ സൗന്ദര്യവും സൗകര്യവും നൽകുന്ന ഓപ്പൺ കിച്ചൻ – കൂടുതൽ അറിയാൻ ഈ ബ്ലോഗ് വായിക്കൂ.

വീട് എന്നത് നമ്മുടെ പ്രതിഛായയുടെ പ്രതിഫലനമാണ്. നമ്മുടെ മനസ്സിൽ മൊട്ടിടുന്ന ആശയങ്ങളുടെ രൂപ പരിണാമമാണ് വീട്. അത് കാലം മാറുന്നതനുസരിച്ച് മാറിക്കൊണ്ടും, പുതുമ തേടിക്കൊണ്ടും ഇരിയ്ക്കും.

കേരളത്തിലെ വീടുകളുടെ രൂപകൽപ്പനയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. ഒരുകാലത്ത് വീടിന്റെ ഏറ്റവും പിന്നിലോ ഒറ്റപ്പെട്ട ഭാഗത്തോ അടുക്കള സ്ഥാപിക്കാറുണ്ടായിരുന്നു. ‘അടുക്കള’ എന്നാൽ പാചകം മാത്രം ചെയ്യുന്ന സ്ഥലമെന്ന ധാരണയിൽ നിന്ന് മാറി, ഇന്ന് അത് വീട്ടിലെ ഹൃദയം എന്ന നിലയിൽ ഉയർന്നിരിക്കുന്നു. ആധുനിക കേരളീയ വീടുകളിൽ ഓപ്പൺ കിച്ചൻ ഡിസൈൻ ഇന്ന് വലിയൊരു ട്രെൻഡായി മാറുകയാണ്.

1.ഓപ്പൺ കിച്ചൻ എന്നത് എന്താണ്?

ഓപ്പൺ കിച്ചൻ എന്നാൽ മതിലുകളാൽ പൂർണ്ണമായും അടച്ചിടാത്ത, ലിവിംഗ് റൂം, ഡൈനിംഗ് ഏരിയ എന്നിവയുമായി ചേർന്ന് ഒഴുകുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത അടുക്കളയാണ്.

  • കൂട്ടായ്മയുടെ ഇടം

    പാചകം ചെയ്യുന്നവരും കുടുംബാംഗങ്ങളും അതിഥികളും ഒരുമിച്ച് സംവദിക്കാനാകുന്ന സ്ഥലമാകും ഇത്.

  • തുറന്ന അനുഭവം

    വീട്ടിൽ വിശാലതയും പ്രകാശവും വർധിപ്പിക്കുന്നു.

2. കേരളീയ വീടുകളിൽ ഇതിന്റെ പ്രാധാന്യം

കേരളീയ കുടുംബങ്ങളിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമുണ്ട്. പരമ്പരാഗത ഭക്ഷണശൈലികളും, പാചകത്തിനുള്ള സമയക്കൂടുതലുമാണ് എറ്റവും പ്രധാന പ്രത്യേകത.

പുതിയ ജീവിതശൈലി
സ്ത്രീകൾ മാത്രം അടുക്കളയിൽ ഒതുങ്ങാതെ, കുടുംബാംഗങ്ങൾ ഒന്നിച്ച് പങ്കെടുക്കുന്ന ഇടമായി അടുക്കള മാറുന്നു.

സാമൂഹിക ബന്ധം
വീടിലെ കൂട്ടായ്മയും ആത്മബന്ധവും വർദ്ധിപ്പിക്കുന്നതിൽ സഹായിക്കുന്നു.

3. ഓപ്പൺ കിച്ചന്റെ പ്രധാന സവിശേഷതകൾ

(a) ലൈറ്റിങ് & വെന്റിലേഷൻ
ഓപ്പൺ കിച്ചനുകൾക്ക് വലിയ ജനലുകൾ, സ്കൈലൈറ്റ്‌സ്, പ്രകൃതിദത്ത വെളിച്ചം ലഭ്യമാക്കുന്ന സംവിധാനങ്ങൾ എന്നിവ കൂടുതലായിരിക്കും.
ഇതോടെ പാചകം ചെയ്യുമ്പോഴുള്ള ചൂടും അടച്ചുപൂട്ടലും ഒഴിവാകുന്നു.

(b) മോഡുലാർ സിസ്റ്റങ്ങൾ
മോഡുലാർ കിച്ചൻ യൂണിറ്റുകൾ, സ്മാർട്ട് സ്റ്റോറേജ്, ഇൻബിൽറ്റ് ഉപകരണങ്ങൾ എന്നിവ ഓപ്പൺ കിച്ചന്റെ ഹൃദയമാണ്.
ഇതോടെ കൃത്യമായ ക്രമീകരണവും, സ്റ്റോറേജും, സ്പേസിന്റെ പരമാവധി ഉപയോഗവും സാധ്യമാകുന്നു.

(c) കിച്ചൻ ഐലൻഡ് & ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ
കേരളീയ വീടുകളിൽ ഇന്ന് കൂടുതലായി സ്വീകരിക്കുന്നതാണ് ഐലൻഡ് കൗണ്ടർ.
പാചകം, ഭക്ഷണം, ജോലി, കുട്ടികൾക്ക് പഠനസഹായം തുടങ്ങിയവയ്ക്കുള്ള ബഹുമുഖ സ്ഥലമായി ഇത് പ്രവർത്തിക്കുന്നു. ഒപ്പം ഇത് ഒരു ബ്രേക്ക് ഫാസ്റ്റ് കൗണ്ടറായും മാറുന്നു.

(d) സ്മാർട്ട് ആപ്ലയൻസുകൾ
ഇലക്ട്രിക് ചിമ്മിനികൾ, ബിൽറ്റ്-ഇൻ ഓവനുകൾ, ഇൻഡക്ഷൻ ടോപ്പുകൾ എന്നിവ പുക, ചൂട്, ദുർഗന്ധം എന്നിവ കുറയ്ക്കുന്നു.
ഓപ്പൺ സ്പേസിൽ പോലും അടുക്കള ആരോഗ്യകരവും സൗകര്യപ്രദവുമാകുന്നു.

4. ഓപ്പൺ കിച്ചൻ നൽകുന്ന ആനുകൂല്യങ്ങൾ

  • വിശാലതയുടെ അനുഭവം
    ചെറിയ വീടുകൾ പോലും വലുതായി തോന്നിക്കും.
  • സാമൂഹിക ഇടപെടൽ
    പാചകം ചെയ്യുന്നതിനിടെ കുടുംബവുമായി സംസാരിക്കാം, ഇടപെഴകാം.
  • ആധുനികതയും, സ്റ്റൈലും
    വീടിന്റെ ലുക്കിനും ഡിസൈനിനും ആധുനികതയും, സൗന്ദര്യവും നൽകുന്നു.
  • പ്രായോഗിക സൗകര്യങ്ങൾ
    കുട്ടികളെ നോക്കിക്കൊണ്ടോ, ജോലി ചെയ്ത് കൊണ്ടോ പാചകം ചെയ്യാൻ കഴിയും.

5. കേരളീയ വീടുകൾക്ക് അനുയോജ്യമായ ഡിസൈൻ ആശയങ്ങൾ

ട്രഡീഷണൽ + മോഡേൺ ഫ്യൂഷൻ
നമ്മുടെ പരമ്പരാഗത അടുക്കളയിൽ തന്നെ ആധുനിക ഓപ്പൺ പ്ലാൻ സന്നിവേശിപ്പിയ്ക്കാം.

മെറ്റീരിയലുകൾ
മരം, ഗ്രാനൈറ്റ്, കോട്ടൺ കർട്ടൻ, ടെറാകോട്ട ടൈൽസ് എന്നിവ ഉപയോഗിച്ച് ഓപ്പൺ കിച്ചൻ നിർമ്മിയ്ക്കാം.

കളർ സ്കീം
വെളിച്ചം പ്രതിഫലിപ്പിക്കുന്ന ലൈറ്റ് ടോണുകളും, നാച്ചുറൽ ഷേഡുകളും ഉപയോഗിയ്ക്കാം.

സ്റ്റോറേജ് സൊല്യൂഷൻസ്
ബിൽറ്റ്-ഇൻ വാർഡ്രോബ്, ഹൈഡൻ ക്യാബിനറ്റ്സ്, സ്മാർട്ട് ഡ്രോവർ സിസ്റ്റം എന്നിവ അടുക്കള സാധനങ്ങളെ ഫലപ്രദമായി സൂക്ഷിച്ചു വയ്ക്കാൻ സഹായിയ്ക്കുന്നു.

6. ഓപ്പൺ കിച്ചനിലെ വെല്ലുവിളികളും പരിഹാരങ്ങളും

  • പാചകത്തിന്റെ പുക, ഗന്ധം എന്നിവ ഉണ്ടാകാം.  ഇതിനെ തടയാൻ ഈടുറ്റ ചിമ്മിനികളും, വെന്റിലേഷൻ സംവിധാനങ്ങളും വേണം.
  • ശുചിത്വം നിലനിർത്തുക എന്നത് ഒരു പ്രധാന പ്രശ്നമാണ്. ഇതിന് മോഡുലാർ ഡിസൈൻ, ക്ലീൻ-ഫ്രണ്ട്‌ലി മെറ്റീരിയലുകൾ എന്നിവ ഫലപ്രദമാണ്.
  • ഓപ്പൺ കിച്ചൺ സ്വകാര്യതക്കുറവ് സൃഷ്ടിയ്ക്കാം. പാർട്ടീഷൻ വാളുകൾ, ഗ്ലാസ് സ്ലൈഡിംഗ്, മൂവബിൾ സ്ക്രീനുകൾ എന്നിവ ഇതിനെ മറികടക്കും.
  • ഓപ്പൺ കിച്ചൻ ഇന്ന് കേരളീയ വീടുകളുടെ പുതിയ മുഖമാണ്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുകയും, വീടിന് സ്റ്റൈലും, സൗകര്യപ്രദവുമായ അന്തരീക്ഷം നൽകുകയും ചെയ്യുന്ന ഒരു ഡിസൈൻ ആശയമാണ് ഇത്.

പാരമ്പര്യവും ആധുനികതയും കൈകോർത്ത് – ഗ്രീൻടുഡേ ആർക്കിടെക്ട്സ്

കേരളത്തിലെ വീടു നിർമ്മാണത്തിൽ ഓപ്പൺ കിച്ചൻ ട്രെൻഡോ, പഴയ വീടുകളിലെ പരമ്പരാഗത അടുക്കളകളെ മാറ്റി ഓപ്പൺ കിച്ചനാക്കുന്ന ആവശ്യങ്ങളോ, അതുപോലെ ഏത് തരത്തിലുള്ള നിർമ്മാണ-ഡിസൈൻ പദ്ധതികളായാലും, വിശ്വാസപൂർവ്വം ആശ്രയിക്കാവുന്ന സ്ഥാപനം ആണ് ഗ്രീൻടുഡേ ആർക്കിടെക്ട്സ്. വർഷങ്ങളായി സമ്പാദിച്ച വിദഗ്ധപരിചയവും, ഉപഭോക്താക്കളുടെ പ്രതീക്ഷകൾ നിറവേറ്റിയിട്ടുള്ള വിശ്വാസ്യതയും ഞങ്ങളെ സംസ്ഥാനത്തെ നിർമാണമേഖലയിലെ സുപ്രധാനമായ പേരാക്കി മാറ്റിയിട്ടുണ്ട്.

ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ പ്രത്യേകത, ആധുനിക ജീവിതശൈലിയുടെയും, കേരളീയ പാരമ്പര്യത്തിന്റെയും മനോഹരമായ സംഗമമാണ്. രൂപസൗന്ദര്യവും ദീർഘകാല സ്ഥിരതയും ഒരുമിച്ച് നൽകുന്ന വീടുകളാണ് ഞങ്ങളുടെ ലക്ഷ്യം. പത്ത് വർഷത്തിലേറെ സമൃദ്ധമായ അനുഭവം ഗ്രീൻടുഡേ ആർക്കിടെക്ട്സിന് ശക്തിയും വ്യക്തിത്വവുമാണ് നൽകിയത്. ആഡംബര വില്ലകളിൽ നിന്നും റെസിഡൻഷ്യൽ ഫ്ലാറ്റുകളിലേക്കും, വാണിജ്യ സമുച്ചയങ്ങളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും റിസോർട്ടുകൾക്കുമൊക്കെ ഞങ്ങളുടെ സൃഷ്ടികൾ വ്യക്തമായൊരു മുഖമുദ്ര പതിപ്പിച്ചിട്ടുണ്ട്.

സ്ഥാപകനും മുഖ്യശക്തിയുമായ ശ്രീ. ഫൈസൽ എം. അസൻ, ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമുള്ള വിശാലമായ പ്രവർത്തനാനുഭവമുള്ള സീനിയർ സിവിൽ എഞ്ചിനീയറാണ്. ഗുണമേന്മയോടുള്ള വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ സമീപനം, ഗ്രീൻടുഡേ ആർക്കിടെക്ട്സിന് വേറിട്ടൊരു വ്യക്തിത്വം നൽകി.

ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ സേവനങ്ങൾ ആരംഭം മുതൽ സമഗ്രമാണ്: മണ്ണ് പരിശോധന, വാസ്തു രൂപകല്പന, ഘടനാ നിർമ്മാണം, ഇന്റീരിയർ–എക്സ്റ്റീരിയർ ഡിസൈൻ, സ്മാർട്ട് ഹോം ഓട്ടോമേഷൻ തുടങ്ങി വീടിന്റെ എല്ലാ ഘട്ടങ്ങളും സമർത്ഥമായി കൈകാര്യം ചെയ്യുന്നു. കൂടാതെ, പരിസ്ഥിതി സൗഹൃദ നിർമ്മിതികളും പ്രകൃതിയുമായി ബന്ധിപ്പിക്കുന്ന ബയോഫിലിക് ആശയങ്ങളും ഞങ്ങളെ മറ്റു സ്ഥാപനങ്ങളിൽ നിന്ന് വേറിട്ട് നിർത്തുന്നു.

ഗ്രീൻടുഡേ ആർക്കിടെക്ട്സ് രൂപകല്പന ചെയ്യുന്ന വീടുകൾ സ്ഥിരതയിലും സുരക്ഷയിലും സൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്തവയാണ്. കാലത്തിന്റെ പരീക്ഷണങ്ങളെയും മാറ്റങ്ങളെയും അതിജീവിച്ച് തലമുറകളോളം നിലനിൽക്കുന്ന വീടുകളാണ് ഞങ്ങളുടെ ലക്ഷ്യം.

ഇതിനാലാണ് ഇന്ന് ഗ്രീൻടുഡേ ആർക്കിടെക്ട്സ്, കേരളത്തിലെ വീടുനിർമ്മാണ രംഗത്ത് വിശ്വാസത്തിന്റെയും നവീകരണത്തിന്റെയും പ്രതീകമായി മാറിയത്. ഭാവിയുടെ വീടുകൾ ഇന്നുതന്നെ നൽകുക എന്നതാണ് ഞങ്ങളുടെ യഥാർത്ഥ ദൗത്യം.