വീട് നിർമ്മാണത്തിൽ ഒഴിവാക്കേണ്ട പിഴവുകൾ

വീട് നിർമ്മാണത്തിൽ ഒഴിവാക്കേണ്ട പിഴവുകൾ

വീടു പണിയാൻ പോകുന്നുണ്ടോ? വീട് നിർമ്മാണത്തിൽ ഒഴിവാക്കേണ്ട പിഴവുകൾ അറിയുക. ഈ അറിവ്
നിങ്ങളെ മികച്ച പ്ലാനിങ്, മെറ്റീരിയൽ സെലക്ഷൻ, കോൺട്രാക്ടർ തിരഞ്ഞെടുപ്പ് എന്നിവയിൽ സഹായിക്കും.
ഒരു വീട് പണിയുക എന്നത് മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ്. തലമുറകൾക്കായി നിലനിൽക്കുന്ന ഒരു ആശ്രയകേന്ദ്രം, സുരക്ഷിതമായ ഒരു ഇടം, സ്വന്തം വ്യക്തിത്വത്തിൻ്റെ പ്രതിഫലനം, ഇതെല്ലാം വീട് തന്നെയാണ്. എന്നാൽ പലപ്പോഴും അറിവില്ലായ്മ, പരിചയക്കുറവ്, ചെലവ് കുറയ്ക്കാനുള്ള അനാവശ്യ ശ്രമങ്ങൾ തുടങ്ങിയവ കാരണം വീടു നിർമ്മാണത്തിൽ നിരവധി പിഴവുകൾ സംഭവിക്കുന്നു. ഇത്തരം തെറ്റുകൾ പിന്നീട് വീടിന്റെ സൗകര്യത്തെയും, സൗന്ദര്യത്തെയും, സ്ഥിരതയെയും ഗുരുതരമായി ബാധിക്കും.

1. മുൻകൂട്ടി പദ്ധതി തയ്യാറാക്കാതിരിക്കുക

വീട് പണിയുമ്പോൾ ഏറ്റവും ആദ്യം വേണ്ടത് വ്യക്തമായൊരു പദ്ധതി തന്നെയാണ്. ചിലരെങ്കിലും വെറുതെ തുടങ്ങി നോക്കാം, അല്ലെങ്കിൽ യാതൊരു പ്ലാനിംഗും ഇല്ലാത്ത രീതിയിൽ പ്രവർത്തിച്ച് പിന്നീട് വലിയ പ്രശ്നങ്ങൾ നേരിടാറുണ്ട്.

കുടുംബവലിപ്പം, ഭാവിയിലെ ആവശ്യങ്ങൾ
ഇപ്പോഴുള്ള അംഗങ്ങളെ മാത്രം കണക്കാക്കി മുറികൾ പ്ലാൻ ചെയ്‌താൽ, കുട്ടികൾ വളർന്നുവരുമ്പോഴും, ബന്ധുക്കൾ താമസിക്കുമ്പോഴും, ഒപ്പം ഭാവിയിൽ കൂടുതൽ ഇടം ആവശ്യമായി വരുമ്പോഴും സ്ഥലം പോരാതെ വരും.

സ്റ്റോറേജ്
വസ്തുക്കൾ സൂക്ഷിക്കാനുള്ള മതിയായ സ്ഥലങ്ങൾ ഒരുക്കാത്തത് പിന്നീട് വീട്ടിൽ തിരക്കേറിയ അന്തരീക്ഷം സൃഷ്ടിക്കും.

പാർക്കിംഗ്
വാഹനം വാങ്ങാനുള്ള സാധ്യത മുൻകൂട്ടി ചിന്തിക്കാതെ വീടിനെ ഡിസൈൻ ചെയ്താൽ പാർക്കിംഗിനായി വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും.

2. കാലാവസ്ഥയെ അവഗണിച്ച് ഡിസൈൻ ചെയ്യുക

കേരളത്തിന്റെ പ്രത്യേകതയാണ് മഴയും ഈർപ്പുമുള്ള കാലാവസ്ഥയും. ഇതിനെ അവഗണിച്ച് വീടിന്റെ രൂപകൽപ്പന ചെയ്യുന്നവർക്ക് പിന്നീട് നിരവധി പ്രശ്നങ്ങൾ വരും.

മേൽക്കൂര
മഴവെള്ളം ശരിയായി ഒഴുകിപ്പോകാൻ മേൽക്കൂരയ്ക്ക്
സ്ലോപ്പ് നൽകാതിരിക്കുക, ഗുണമേന്മയില്ലാത്ത ടൈൽസ് അഥവാ ഷീറ്റുകൾ ഉപയോഗിക്കുക, ഫലമോ മേൽക്കൂര ചോർന്നൊലിയ്ക്കുന്നു.

വായുസഞ്ചാരം തടഞ്ഞ് ജനൽ
തെറ്റായ ദിശയിൽ വെച്ചാൽ, മുറികൾ ഇരുണ്ടും ശ്വാസം മുട്ടുന്നതുമായിത്തീരും.

വീട്ടുമുറ്റത്ത് മഴവെള്ളം ഒഴുകിപ്പോകാൻ ഡ്രെയ്നേജ് സംവിധാനമില്ലെങ്കിൽ, വെള്ളക്കെട്ട് ഉണ്ടാകുകയും, വീടിന്റെ അടിസ്ഥാനം ദുർബലപ്പെടുകയും ചെയ്യും.

3. ബജറ്റിൽ വ്യക്തത ഇല്ലാതെ തുടങ്ങുക

ഏകദേശ കണക്കിൽ നിർമ്മാണം തുടങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കും.

സാമഗ്രികളുടെ വിലയിൽ ഇടയ്ക്കിടെ മാറ്റമുണ്ടാകും.

തൊഴിലാളികളുടെ വേതനവും, ഡിസൈൻ മാറ്റങ്ങളും അധിക ചെലവുണ്ടാക്കും.

അനുമതികൾക്കും, ഡോക്യുമെന്റുകൾക്കും ചിലവുകൾ വരും.

പലപ്പോഴും നിർമ്മാണം പൂർത്തിയാകാതെ പാതിവഴിയിൽ കുടുങ്ങിപ്പോകുന്നതും കാണാറുണ്ട്.

4. ഗുണമേന്മ കുറഞ്ഞ സാമഗ്രികൾ ഉപയോഗിക്കുക

ചെലവ് കുറയ്ക്കാനുള്ള ശ്രമത്തിൽ പലരും കുറഞ്ഞ നിലവാരമുള്ള ഇഷ്ടിക, സിമന്റ്, സ്റ്റീൽ, പെയിന്റ് മുതലായവ തിരഞ്ഞെടുക്കുന്നു.

ആദ്യം സാമ്പത്തികമായി ലാഭം തോന്നിച്ചാലും, കുറച്ച് വർഷങ്ങൾക്കുള്ളിൽ വീടിന്റെ ഭിത്തികൾ പൊട്ടാനും, വിള്ളലുകൾ ഉണ്ടാകാനും ഇടയാകും.

വീട്ടിന്റെ ദീർഘായുസ്സും, സുരക്ഷയും നഷ്ടപ്പെടും.

5. വിദഗ്ധരുടെ സഹായം തേടാതിരിക്കുക

സ്വന്തം അറിവ് മാത്രം മുൻനിറുത്തി ഗൃഹനിർമ്മാണത്തിലേർപ്പെടുന്ന  സമീപനം പലപ്പോഴും വലിയ തെറ്റാണ്. മറിച്ച് ആർക്കിടെക്ട്, എഞ്ചിനിയർ, ഡിസൈനർ എന്നിവരുടെ സാങ്കേതിക സഹായം തേടുക.

ആർക്കിടെക്ട്
സ്ഥലത്തിന്റെ വിസ്തൃതി, പ്രകാശം, വായുസഞ്ചാരം, ഡിസൈൻ ഇവയിൽ വൈദഗ്ധ്യം നേടിയ ആർക്കിടെക്ട് നൽകുന്ന നിർദ്ദേശങ്ങൾ വീടിന്റെ ഭാവി സൗകര്യങ്ങളെ നിർണയിക്കുന്നു.

എഞ്ചിനീയർ
എഞ്ചിനിയർ സ്ഥിരത ഉറപ്പു വരുത്താൻ വീടിന്റെ അടിസ്ഥാനം, സ്ട്രക്ചർ, സുരക്ഷ  ഇവയിൽ ശരിയായ നിർദ്ദേശം നൽകുന്നു.

ഡിസൈനർ
സൗന്ദര്യവും സൗകര്യവും ഒരുമിച്ച് നൽകാൻ ഡിസൈനറുടെ മാർഗനിർദ്ദേശം അനിവാര്യമാണ്.

6. പ്രകാശവും
, വായുവും തടഞ്ഞു വയ്ക്കുക

കുറച്ച് ജനലുകൾ വെക്കുക, തെറ്റായ ദിശയിൽ വെക്കുക തുടങ്ങിയവ കാരണം വീടിന്റെ ഉള്ളറകൾ ഇരുണ്ടും ചൂടേറിയതുമായിത്തീരും.

സ്വാഭാവിക വെളിച്ചം കടക്കാൻ അനുവദിയ്ക്കാതെ, വൈദ്യുതി ബൾബുകളിൽ മാത്രം ആശ്രയിക്കുന്ന ഇരുണ്ട മുറികൾ പിന്നീട് ആരോഗ്യ പ്രശ്നങ്ങൾക്കും ക്ഷീണത്തിനും കാരണമാകും.

വായുസഞ്ചാരം
തടഞ്ഞു വയ്ക്കുന്ന വീടുകൾ വെയിലത്ത് ചൂടുകൂടുകയും, മഴക്കാലത്ത് പൂപ്പൽ പിടിക്കുകയും ചെയ്യും.

7. നിയമാനുസൃത നടപടികൾ അവഗണിക്കുക

ബിൽഡിംഗ് പെർമിറ്റ്, KMBR നിയമങ്ങൾ, നാട്ടിലെ പഞ്ചായത്ത് / മുനിസിപ്പാലിറ്റി അനുമതി എന്നിവ അവഗണിച്ചാൽ:

നിയമപരമായ തടസ്സങ്ങൾ, പിഴകൾ, അറ്റകുറ്റപ്പണി നിർദേശങ്ങൾ വരും.

ബാങ്ക് വായ്പയോ ഇൻഷുറൻസോ എടുക്കാനും പ്രയാസമാകും.

പരിഹാരം അഥവാ ശരിയായ മാർഗങ്ങൾ

വീട് നിർമ്മാണത്തിൽ ഇത്തരം പിഴവുകൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ:

1. മുൻകൂട്ടി പദ്ധതി തയ്യാറാക്കുക:  കുടുംബത്തിന്റെ ഭാവി ആവശ്യങ്ങൾ, സ്റ്റോറേജ്, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തി വിശദമായ പ്ലാൻ തയ്യാറാക്കുക.

2. കാലാവസ്ഥയെ പരിഗണിക്കുക:
മഴയും ചൂടും പ്രതിരോധിക്കാൻ ശരിയായ മേൽക്കൂര, ഡ്രെയ്നേജ്, വെന്റിലേഷൻ സംവിധാനങ്ങൾ ഒരുക്കുക.

3. യാഥാർത്ഥ്യബോധമുള്ള ബജറ്റ് ക്രമീകരിക്കുക:
സാമഗ്രികൾ, വേതനം, അനുമതികൾ, അടിയന്തര ചെലവുകൾ ഉൾപ്പെടുത്തി കുറഞ്ഞത് 10–15% അധികം തുക മാറ്റിവെക്കുക.

4. ബ്രാൻഡുകൾ അഥവാ ഗുണമേന്മയുള്ള സാമഗ്രികൾ മാത്രം ഉപയോഗിക്കുക: വീടിന്റെ സുരക്ഷയും ദീർഘായുസ്സും ഉറപ്പാക്കാൻ വിശ്വസനീയ ബ്രാൻഡുകൾ തിരഞ്ഞെടുക്കുക.

5. വിദഗ്ധരുടെ ഉപദേശം തേടുക: ആർക്കിടെക്ട്, എൻജിനീയർ, ഡിസൈനർ എന്നിവർ നൽകുന്ന നിർദ്ദേശങ്ങൾ പിന്തുടരുക.

6. പ്രകാശവും വായുവും ഉറപ്പാക്കുക:
വീടിന്റെ ദിശ, ജനൽ, തുറസ്സുകൾ എന്നിവ സ്വാഭാവിക വെളിച്ചവും, വായുസഞ്ചാരവും നൽകുന്ന രീതിയിൽ ക്രമീകരിക്കുക.

7. നിയമാനുസൃത നടപടികൾ പാലിക്കുക:  ബിൽഡിംഗ് പെർമിറ്റ്, അനുമതികൾ എന്നിവ ലഭിച്ച് മാത്രം നിർമ്മാണം തുടങ്ങുക.

വീട് പണിയുക എന്നത് ഒരു തലമുറയുടെയും, അടുത്ത തലമുറയുടെയും ജീവിതത്തെ സ്വാധീനിക്കുന്ന വലിയൊരു തീരുമാനം തന്നെയാണ്. അതിനാൽ ചെറിയ തെറ്റുകൾ പോലും പിന്നീട് വലിയ നഷ്ടങ്ങളിലേക്ക് നയിക്കും. ശരിയായ പദ്ധതി, ഗുണമേന്മയുള്ള സാമഗ്രികൾ, വിദഗ്ധരുടെ മാർഗനിർദ്ദേശം, നിയമത്തിനു വിധേയമായ നിർമ്മാണം, ഇവയാണ് സ്വപ്നവീടിനെ സൗകര്യപ്രദവും ദീർഘായുസ്സുള്ളതുമാക്കിത്തീർക്കാൻ വേണ്ടിയുള്ള പ്രധാന കാര്യങ്ങൾ.

കേരളത്തിലെ വീടുനിർമ്മാണ രംഗത്ത് സാധാരണയായി നടക്കുന്ന പിഴവുകൾ ഒഴിവാക്കുകയും, അതിനുള്ള യുക്തമായ പരിഹാരങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുകയും ചെയ്യുന്ന സ്ഥാപനം എന്ന നിലയിൽ ഗ്രീൻടുഡേ ആർക്കിടെക്ട്സ് ഇന്ന് വിശ്വാസത്തിന്റെ പ്രതീകമായി ഉയർന്നിരിക്കുന്നു. വൈവിധ്യമാർന്ന ഗൃഹനിർമാണ ആശയങ്ങൾക്കും ആധുനിക വാസ്തുശില്പ പരിഹാരങ്ങൾക്കും മാതൃകയായിക്കൊണ്ടിരിക്കുന്ന ഈ സ്ഥാപനം, സംസ്ഥാനത്തെ നിർമാണമേഖലയിൽ തന്നെ പുതിയൊരു വഴികാട്ടിയായി മാറുന്നു.

പത്തുവർഷത്തിലധികം സമ്പന്നമായ പ്രവർത്തനാനുഭവം പിൻബലമായി, ആഡംബര വില്ലകൾ മുതൽ റസിഡൻഷ്യൽ ഫ്ലാറ്റുകൾ, വാണിജ്യ സമുച്ചയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങി വൈവിധ്യമാർന്ന കെട്ടിടങ്ങൾ ഗ്രീൻടുഡേ ആർക്കിടെക്ട്സ് സൃഷ്ടിച്ചിരിയ്ക്കുന്നു. സൃഷ്ടിപരതയുടെയും കരുത്തിന്റെയും ഉദാത്ത ഉദാഹരണങ്ങളാണ് അവ നിലകൊള്ളുകയും ചെയ്യുന്നു. ഭംഗിയുടെയും ഉറച്ച നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ, ഓരോ പദ്ധതിയും ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്തിരിക്കുകയാണ്.

ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ സ്ഥാപകൻ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി ദീർഘകാല പരിചയസമ്പത്തുള്ള പ്രശസ്ത സിവിൽ എഞ്ചിനീയറായ ശ്രീ. ഫൈസൽ എം. അസൻ ആണ്. അദ്ദേഹത്തിന്റെ സാങ്കേതിക വൈദഗ്ധ്യം, നവീന ചിന്താഗതികൾ, ഉറച്ച നിലവാരബോധം എല്ലാം കൂടി ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ ഓരോ സൃഷ്ടിയിലും വ്യക്തമായി പ്രതിഫലിക്കുന്നു.

മണ്ണ് പരിശോധന മുതൽ വാസ്തു രൂപകല്പന, ഘടനാ നിർമ്മാണം, ഇന്റീരിയർ-എക്സ്റ്റീരിയർ ഡിസൈൻ, സ്മാർട്ട് ഹോം ഓട്ടോമേഷൻ വരെ സമഗ്രമായ സേവനങ്ങൾ നൽകുന്ന ഗ്രീൻടുഡേ ആർക്കിടെക്ട്സ് പരിസ്ഥിതി സൗഹൃദ രീതികളെയും ബയോഫിലിക് ഡിസൈൻ തത്വങ്ങളെയും പ്രവർത്തിയിൽ കൊണ്ടുവരുന്നു. ഓരോ ഘട്ടവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്, പ്രകൃതിയോട് ചേർന്നുനില്ക്കുന്ന ഉത്തരവാദിത്വപരമായ സമീപനം സ്വീകരിക്കുന്നതാണ് ഞങ്ങളുടെ പ്രത്യേകത.

പുതുമയാർന്ന സാങ്കേതിക നവീകരണങ്ങൾക്കും, നൂറ്റാണ്ടുകളായുള്ള വാസ്തു മൂല്യങ്ങൾക്കും ഇടയിൽ ഒരു സമന്വയം കണ്ടെത്തി, ഭാവിയുടെ ആവശ്യങ്ങൾക്കും, ഇന്നിന്റെ ഭംഗിക്കും അനുയോജ്യമായ രൂപകല്പനകളാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സ് മുന്നോട്ടുവയ്ക്കുന്നത്.

ഉപഭോക്താക്കൾക്കു വേണ്ടി വീടെന്നത്, മതിലിനും, മേൽക്കൂരയ്ക്കുമപ്പുറം ജീവൻ നിറഞ്ഞ, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുന്ന ഉറച്ച ഘടനയും, സുരക്ഷയും, നിർമ്മാണചട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലായ്മയും ഗ്രീൻടുഡേ ആർക്കിടെക്ട്‌സിന്റെ ദൗത്യത്തിന്റെ ഭാഗമാണ്.

ഇപ്രകാരം, ഗ്രീൻടുഡേ ആർക്കിടെക്ട്സ് കേരളത്തിൽ വാസ്തുശില്പപരവും, നിർമ്മാണപരവുമായ പുതുവഴികൾ തുറന്നുകൊണ്ട്, ആധുനിക ഗൃഹനിർമാണത്തിന്റെ മാനദണ്ഡങ്ങളെ പുതുക്കിയെടുക്കുകയാണ്.