വീടെന്നത് നമുക്കെല്ലാവർക്കും ഒരു മധുര സ്വപ്നമാണ്.
സ്വപ്നം യാഥാർത്ഥ്യമാക്കപ്പെടുമ്പോൾ പലർക്കും പറയാനുള്ളത് വീടുപണി കൈവിട്ടുപോയി, ജീവിതകാലത്തേക്കുള്ള ഒരു മുഴുവൻ ബാധ്യതയായി, ഉദ്ദേശിച്ച പോലെ ഒന്നും ശരിയായില്ല, ആർക്കിടെക്ട് നമ്മുടെ അഭിരുചിക്ക് പറ്റിയ ആളായിരുന്നില്ല, കോൺട്രാക്ടർ സത്യസന്ധത പുലർത്തിയില്ല എന്നൊക്കെ.
ഗൃഹനിർമ്മാണത്തിനുശേഷം ദുഖിച്ചിരിക്കുന്ന തിനേക്കാൾ നല്ലത് അവ ഒഴിവാക്കാനുള്ള മാർഗങ്ങൾ ആദ്യമേ തന്നെ തേടുന്നതാണ്. വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വീടുപണി തുടങ്ങുന്നതിനു മുമ്പ് നാം ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ ചുവടെ ചേർക്കുന്നു. ഇവ ശ്രദ്ധിച്ചാൽ പിന്നീട് ഉണ്ടാകാവുന്ന ദുഃഖങ്ങൾ ഒഴിവാക്കാം.
വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നയാൾ ഒന്നാമതായും, പ്രധാനമായും ചെയ്യേണ്ടത് ഒരു ഗൃഹപാഠം നടത്തുക എന്നുള്ളതാണ്.
വലിയ ബാധ്യതയാകാതെ നമുക്ക് സ്വരൂപിക്കാവുന്ന ബജറ്റ്, വീടിനുള്ളിൽ ഉണ്ടാകേണ്ട സൗകര്യങ്ങൾ, മുറിയുടെ എണ്ണവും വലിപ്പവും, വീടിന്റെ ഡിസൈൻ ശൈലി എങ്ങനെയായിരിക്കണം, ഇൻറീരിയർ ഡിസൈനെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ, ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഒരു ഗൃഹപാഠം കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം.
വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർ അതിനെക്കുറിച്ച് വീട്ടുകാരുമായി വിശദമായ ഒരു ചർച്ച നടത്തേണ്ടതാണ്. മുതിർന്നവരും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞു നിർദ്ദേശങ്ങൾ സ്വീകരിച്ച് പ്രാഥമികമായ ഒരു രൂപരേഖ ഉണ്ടാക്കേണ്ടതാണ്. നമ്മളുടേതിന് സമാനമായ വീടുകളുടെ ഫോട്ടോകളും, വീഡിയോകളും ഇന്റർനെറ്റിൽ നിന്നും, മാഗസിനുകളിൽ നിന്നും, കുടുംബാംഗങ്ങളെ കാണിച്ച് ചർച്ച ചെയ്യാവുന്നതാണ്. ഇപ്രകാരം ഉരുത്തിരിഞ്ഞ ആശയങ്ങൾ നോട്ട് ചെയ്തു വയ്ക്കേണ്ടതാണ്.
വീട് നിർമ്മാണത്തിന് ആവശ്യമായുള്ള സാമ്പത്തികം ഏതൊക്കെ വഴികളിലൂടെ കണ്ടെത്താനാവും എന്ന് ആദ്യമേ തന്നെ തീരുമാനിച്ചുറപ്പിച്ചിരിക്കണം. അതിനായി നമ്മൾ കണ്ടെത്തിയ ധനം തികയാതെ വരുന്നുണ്ടെങ്കിൽ, എളുപ്പം പണം ആക്കാനുള്ള മറ്റു മാർഗങ്ങൾ നാം കണ്ടെത്തണം. ഉദാഹരണമായി സ്വർണം, വസ്തു, നിക്ഷേപങ്ങൾ എന്നിവ ഗൃഹനിർമ്മാണ സമയത്തിനു മുമ്പേ തന്നെ പണം ആക്കി മാറ്റിയിരിക്കണം.
ഗ്രീൻ ടുഡേ ആർക്കിടെക്ടസ് , നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കുന്നു
ഗൃഹനിർമ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് നമ്മളുടെ അഭിരുചികളോടും ആവശ്യങ്ങളോടും, ബഡ്ജറ്റിനോടും ഇണങ്ങി നിൽക്കുന്ന ഒരു ഡിസൈനറിനെ അഥവാ ആർക്കിടെക്റ്റിനെ കണ്ടെത്തുക എന്നുള്ളത്.
അങ്ങനെ കണ്ടെത്തുന്ന ആർക്കിടെക്ട് ഈ മേഖലയിൽ ദീർഘനാളത്തെ പ്രവർത്തിപരിചയമുള്ള ആളായിരിക്കണം.
ഓരോ ആർക്കിടെക്ടിനും, അദ്ദേഹത്തിന്റെ അഭിരുചികളും ഡിസൈൻ സങ്കൽപ്പങ്ങളും ഉണ്ടായിരിക്കും.
ചിലർ ഒരു പ്രത്യേക പാറ്റേൺ അവലംബിക്കുന്നവർ ആയിരിക്കും. നമുക്ക് ഇതിനെക്കുറിച്ച് വിശദമായ അറിവ് ഉണ്ടായിരിക്കുകയും, അദ്ദേഹത്തിൻറെ മുൻകാല പ്രോജക്ടുകളെ കുറിച്ച് വിശദമായ പഠനം നടത്തിയിരിക്കുകയും ചെയ്യണം.
അതിലുപരി ആർക്കിടെക്ടിന്റെ ഫീസ്, ആ ഫീസ് നൽകുന്നതിന്റെ ഘട്ടങ്ങൾ, അയാൾ നമുക്ക് നൽകുന്ന സേവനങ്ങൾ, നിർമ്മാണ കാലഘട്ടത്തിൽ എത്ര പ്രാവശ്യം ആർക്കിടെക്ട് സൈറ്റ് സന്ദർശനം നടത്തുന്നു, ആർക്കിടെക്റ്റുമായുള്ള കരാറിന്റെ വിശദാംശങ്ങൾ എന്നിവ നിർമ്മാണ പ്രക്രിയ തുടങ്ങുന്നതിനു മുമ്പ് തന്നെ ആർക്കിടെക്റ്റുമായി സംസാരിച്ചുറപ്പിച്ചിരിക്കണം.
ഫ്ലോർ പ്ലാൻ, ത്രീഡി വർക്കിംഗ് ഡ്രോയിങ്, സ്ട്രക്ച്ചറൽ ഡിസൈൻ ഡ്രോയിങ്, ഗൃഹനിർമ്മാണത്തിന് ആവശ്യമായ അനുമതി പേപ്പർ, കെട്ടിട നിർമ്മാണത്തിലെ ഓരോ ഘട്ടത്തിലേക്കും വേണ്ട വിശദമായ ഡ്രോയിങ്, ഇലക്ട്രിക്കൽ ഡ്രോയിങ്, പ്ലംബിങ് ഡ്രോയിങ്, ഇൻറീരിയർ ഡിസൈൻ ഡ്രോയിങ്, എന്നിവ വീട് നിർമ്മിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ഇവ ഡിസൈനറിൽ നിന്നും ലഭ്യമാവുകയും, അത് മുൻപേ തന്നെ തീരുമാനിച്ചുറപ്പിക്കുകയും ചെയ്യണം.
കുടുംബാംഗങ്ങളുമായി ചർച്ചചെയ്തും, സ്വയം ചിന്തിച്ചും നമ്മൾ രൂപപ്പെടുത്തിയെടുത്ത വീടിനെക്കുറിച്ചുള്ള സങ്കല്പം ആർക്കിടെക്ടിനു മുമ്പിൽ വെക്കാവുന്നതാണ്.
ഒപ്പം, സമാനമായ വീടുകളുടെ ചിത്രങ്ങളും, വീഡിയോകളും ഒരു റഫറൻസ് ആയി ആർക്കിടെക്ടിനെ കാണിച്ചു കൊടുക്കാവുന്നതുമാണ്.
കൂടാതെ നമ്മളുടെ ബഡ്ജറ്റിനെക്കുറിച്ചുള്ള വ്യക്തമായ രൂപം
ആർക്കിടെക്ടിനു നൽകണം.
ഒപ്പം നമ്മൾക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണം, മുറിയുടെ എണ്ണവും വലിപ്പവും എത്ര, ഇന്റീരിയർ ഡെക്കറേഷൻ എങ്ങനെ ഉണ്ടായിരിക്കണം, എന്നുള്ള അറിവും ആർക്കിടെക്ടിനു നൽകണം.
നമ്മുടെ കുടുംബ പശ്ചാത്തലവും, കുടുംബാംഗങ്ങളുടെ ജീവിതരീതികളെക്കുറിച്ചുള്ള ഒരു രൂപരേഖയും കൂടി നൽകി കഴിഞ്ഞാൽ ആർക്കിടെക്റ്റിന് നമ്മുടെ സങ്കല്പത്തിലുള്ള ഗൃഹത്തിന്റെ വ്യക്തമായ ഒരു പ്ലാൻ തയ്യാറാക്കാൻ സാധിക്കും.
ഗൃഹനിർമ്മാണത്തിലെ പരമപ്രധാനമായ കാര്യമാണ് പ്രവർത്തിപരിചയവും, ഗുണമേന്മയും, സത്യസന്ധതയും പുലർത്തുന്ന ഒരു കോൺട്രാക്ടറെ കണ്ടെത്തുക എന്നുള്ളത്. സത്യസന്ധത എന്നുള്ളത് അടിവരയിട്ട് പറയേണ്ട കാര്യമാണ്.
ഇതിന് കാരണം ഈ ഘട്ടത്തിലാണ് മിക്കവാറും ആളുകൾ ചൂഷണം ചെയ്യപ്പെടുന്നത്. നിങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കിയ ധനം ആണ് നിർമ്മാണത്തിനായി ചിലവഴിക്കുന്നത്. അത് ഒരിക്കലും വെറുതെ പാഴായി പോകരുത്.
ഒരു കോൺട്രാക്ടറെ കണ്ടെത്തുമ്പോൾ നമ്മൾ മനസ്സിൽ കരുതേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്.
1. കോൺട്രാക്ടർ മുൻപ് പണിതീർത്ത പ്രോജക്ടുകളെ കുറിച്ച് വിശദമായി മനസ്സിലാക്കുക, പഠിക്കുക.
2. വിദഗ്ധനായ, പ്രവർത്തന പരിചയം ഉള്ള എൻജിനീയറുടെ നേതൃത്വത്തിൽ ആണോ ജോലി നടത്തുന്നത് എന്ന് ഉറപ്പുവരുത്തുക.
3. അത്യന്തം ഗുണനിലവാരമുള്ള മെറ്റീരിയൽസ് ആണോ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് എന്ന് വ്യക്തത വരുത്തുക, ഒപ്പം നിർമിതിയിലെ ഗുണനിലവാരവും.
4. കൃത്യസമയത്ത് ഗൃഹനിർമാണം പൂർത്തീകരിക്കുന്നതിന് ഗ്യാരണ്ടി തരുന്നുണ്ടോ എന്ന് അന്വേഷിക്കുക.
5. മുൻപ് ഈ കോൺട്രാക്ടർ ഏറ്റെടുത്ത പ്രോജക്ടുകളുടെ ക്ലയന്റ് ഫീഡ്ബാക്ക്
പരിശോധിക്കുക.
6. സുതാര്യമായ ഇടപെടലുകൾ ആണോ ഈ കോൺട്രാക്ടർ നടത്തുന്നത് എന്ന് അറിയുക. ഒപ്പം ഉറപ്പിച്ച തുകയ്ക്ക് പ്രോജക്ട് തീർക്കുന്നുണ്ടോ എന്നും അന്വേഷിക്കുക.
7. മറ്റ് ഹിഡൻ ചാർജസ് ഇല്ല എന്നും ഉറപ്പുവരുത്തുക.
8. കോൺട്രാക്ട് എഗ്രിമെൻറ് വ്യക്തമായ രീതിയിൽ തയ്യാറാക്കുക.
കോൺട്രാക്ട് എഗ്രിമെൻറ് എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1.കോൺട്രാക്ടിൽ, നിങ്ങളുടെയും, കരാറുകാരന്റെയും പേരും, മുഴുവൻ മേൽ വിലാസവും എഴുതുക. സർവ്വേ നമ്പർ ഉൾപ്പടെയുള്ള മുഴുവൻ ഡീറ്റെയിൽസും ഉൾക്കൊള്ളിക്കുക.
2. പഞ്ചായത്ത് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ തുടങ്ങിയ തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളിൽ നിന്നും നിങ്ങൾക്ക് ലഭിച്ച നിങ്ങളുടെ വീടിൻറെ പ്ലാനും ത്രീഡി എലിവേഷനും ഇതോടൊപ്പം അറ്റാച്ച് ചെയ്യുക.
3. മേൽപ്പറഞ്ഞ ത്രീഡി എലിവേഷൻ ഉണ്ടെങ്കിൽ വീടിൻറെ എക്സ്റ്റീരിയറുമായി ബന്ധപ്പെട്ട് ഭാവിയിൽ എന്തെങ്കിലും സംശയങ്ങളോ, തർക്കങ്ങളോ ഉണ്ടായാൽ ഒരു പരിധിവരെ ഇത് ഒരു പരിഹാരം ആയിരിക്കും.
4. കരാർ എഴുതുമ്പോൾ പ്രോജക്ടിന്റെ ഓരോ ഫെയ്സും അതിൽ വ്യക്തമാക്കണം. നിലവിൽ ഏത് സ്റ്റേജ് ആണ് കരാർ ചെയ്യപ്പെടുന്നതെന്നും, അതിന് ഏതുതരം മെറ്റീരിയൽസ് ആണ് ഉപയോഗിക്കുന്നതെന്നും മറ്റും വിശദമായി രേഖപ്പെടുത്തണം.
5. കോൺട്രാക്ടർ പെയ്മെൻറ് പീരിയഡ് വ്യക്തതയോടെ ഉൾക്കൊള്ളിക്കണം. നിങ്ങൾ എത്ര തുക കോൺട്രാക്ടർക്ക് നൽകുമെന്ന് ആദ്യമേ തന്നെ ഉറപ്പിച്ചിരിക്കണം ഉദാഹരണത്തിന് ഫൗണ്ടേഷൻ തീരുമ്പോൾ ഇത്ര തുക, പ്ലാസ്റ്ററിംഗ് കഴിയുമ്പോൾ ഇത്ര, ഫിനിഷിംഗ് വർക്കിന് മുമ്പേ ഇത്ര എന്നൊക്കെ.
6. പ്രോജക്ട് കാലാവധി എത്രയെന്നും, എപ്പോൾ തീർക്കും എന്നും വളരെ വ്യക്തമായി കാണിച്ചിരിക്കണം.
നിർമ്മാണത്തിന് മുമ്പ് തന്നെ നിർമ്മാണത്തെക്കുറിച്ച് വ്യക്തമായ തീരുമാനങ്ങൾ എടുക്കുകയും , ഒരു കാരണവശാലും , ഒരു ഘട്ടത്തിലും അതിൽനിന്ന് മാറ്റം വരുത്തുകയും ചെയ്യരുത്. പ്ലാൻ, എലിവേഷൻ, ഫിനിഷിംഗ് എന്നിവയെ കുറിച്ചുള്ള തീരുമാനങ്ങൾ നിർമ്മാണത്തിന് മുമ്പേ തന്നെ ഉറപ്പിച്ചിരിക്കണം. ഫിനിഷിംഗ് മെറ്റീരിയൽസ് ഉൾപ്പെടെയുള്ള മെറ്റീരിയൽസിന്റെ ഗുണനിലവാരത്തെക്കുറിച്ച് നിർമ്മാണം തുടങ്ങുന്നതിനുമുമ്പുതന്നെ വ്യക്തത വരുത്തിയിരിക്കണം. അതിൽനിന്ന് ഒരു ചെറിയ മാറ്റം പോലും നിങ്ങളുടെ ബഡ്ജറ്റിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടാക്കും.
വീട് പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ചിന്തിക്കുമ്പോൾ നിർമ്മാണ സാമഗ്രികളുടെ വിലയും ഗുണനിലവാരവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു.
വിവിധ ഡീലറന്മാരിൽ നിന്നും നമുക്ക് വിലപേശി വാങ്ങാവുന്നതാണ്. എന്നാൽ ഇപ്രകാരം ചെയ്യുന്നത് ഗുണനിലവാരത്തെ ഒരു രീതിയിലും ബാധിക്കാൻ പാടില്ല.രണ്ടാമതായി, വീടുപണി വേഗത്തിൽ തന്നെ പൂർത്തിയാക്കാൻ ശ്രമിക്കേണ്ടതാണ്. അങ്ങനെ ചെയ്യാത്ത പക്ഷം മെറ്റീരിയൽ കോസ്റ്റും, ലേബർ ചാർജും കൂടുവാൻ സാധ്യതയുണ്ട്. അത് നമ്മുടെ ബഡ്ജറ്റിനെ കാര്യമായി ബാധിക്കുകയും ചെയ്യുന്നതാണ്.
GREENTODAY Architects and Engineers
4 B Arcade, Infopark Road, Kusumagiri P.O, Kakkanad- Ernakulam, Kerala – 682030 India
GREENTODAY Architects and Engineers
Peedikayil Building
Cochin Bank Jn
Aluva, Ernakulam, Kerala – 683101
GreenToday Architects and Engineers
‘Breeze ‘
Pattimattom PO 683562 Ernakulam Kerala India
All rights reserved to GreenToday Architects & Engineers.
Maintained by www.irisqtechnologies.com