Living Room Interior Design Ideas

വീട്ടിലെ ലിവിങ് ഏരിയ കൂടുതൽ ഭംഗിയാക്കാൻ – Top Living Room Interior Design Ideas

മനുഷ്യന്റെ പ്രതിഛായ കൊണ്ടു നിർമ്മിയ്ക്കുന്നതാണ് വീട് എന്ന് പറയാറുണ്ട്. അങ്ങനെയെങ്കിൽ വീട്ടിലെ ലിവിങ് ഏരിയ അല്ലെങ്കിൽ സിറ്റിംഗ് റൂം വീടിന്റെ ‘മനം’ എന്ന് പറയാം. അതാണ് അതിഥികൾ ആദ്യം കാണുന്ന ഭാഗവും, കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടുന്ന പ്രിയപ്പെട്ട ഇടവും. അതിനാൽ അതിന്റെ ഭംഗിയും ആകർഷണീയതയുമാണ് വീടിന്റെ മൊത്തത്തിലുള്ള മനോഹാരിത നിശ്ചയിയ്ക്കുന്നത്. നമ്മുടെ വീടിന്റെ സ്വീകരണമുറിയെ – living room interior design – കൂടുതൽ ഭംഗിയുള്ളതാക്കാനുള്ള പ്രായോഗിക വഴികൾ  ഏതാണെന്ന് നമുക്ക് നോക്കാം. 

1. പ്രകാശത്തിന്റെ മായാജാലം

ലിവിങ് ഏരിയയിൽ പര്യാപ്തമായ പ്രകൃതിദീപ്തി ലഭിക്കുക അത്യന്താപേക്ഷിതമാണ്. വലിയ വിൻഡോകൾ, ഗ്ലാസ് ഡോർസ്, അല്ലെങ്കിൽ സ്കൈലൈറ്റ് ഉൾപ്പെടുത്തുന്നത് ഇന്റീരിയറിന് തിളക്കമേകും. പകൽ സമയം പ്രകാശം അകത്തു കടക്കുമ്പോൾ വീടിന്റെ സ്പേസും കൂടുതൽ വിപുലമെന്ന തോന്നൽ നൽകും. പ്രകാശവും,വായു ഒഴുക്കും പരമാവധി പ്രയോജനപ്പെടുത്തുന്ന ഓപ്പൺ പ്ലാൻ ആർക്കിടെക്ചർ വളരെ നല്ലതാണ്.

2. നിറങ്ങളുടെ നൈപുണ്യം

ലിവിങ് റൂമിലെ വാൾ കളർ വീടിന്റെ ഭാവം തന്നെ മാറ്റിമറിയ്ക്കും. വെളുപ്പ്, ക്രീം, ബീജ്, പാസ്റ്റൽ ഗ്രീൻ തുടങ്ങിയ മൃദുവായ നിറങ്ങൾ ആധുനികതയോടൊപ്പം ആകർഷണത്വവും, ഒപ്പം ഒരു നനുത്ത സ്പർശവും നൽകുന്നു. അതേസമയം, ഒരു വാൾ മാത്രം ടെക്സ്ചർ പെയിന്റ് അല്ലെങ്കിൽ ബ്രിക് പാറ്റേൺ ഉപയോഗിച്ച് ഹൈലൈറ്റ് ചെയ്യുന്നത് ആകർഷകമായ ഫോകൽ പോയിന്റ് സൃഷ്ടിക്കും.

3. ഫർണിച്ചറുകളുടെ ക്രമീകരണം

ലിവിങ് ഏരിയയിൽ ഫർണിച്ചർ അധികമായി നിറയ്ക്കുന്നത് ഒഴിവാക്കുക. സിംപിളായ, ഫംഗ്ഷണൽ ഡിസൈൻ ഫർണിച്ചറുകൾ തെരഞ്ഞെടുക്കുക. സോഫ സെറ്റ്, സെന്റർ ടേബിൾ, ഒരു ചെറിയ കോർണർ ചെയർ  ഇത്രയുമുള്ള മിനിമൽ ക്രമീകരണം മതി.
കസ്റ്റമൈസ്‌ഡ് ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ നിറങ്ങൾ, വസ്തുക്കൾ, രൂപങ്ങൾ എന്നിവ വീടിന്റെ ആർക്കിടെക്ചറിനോട് ചേർന്നിരിയ്ക്കണം

4. ഇന്റീരിയർ പ്ലാൻറുകളും നാച്ചുറൽ എലമെന്റുകളും

ഇന്നത്തെ ട്രെൻഡാണ് ബയോഫിലിക് ഡിസൈൻ, അതായത് പ്രകൃതിയെ വീടിനുള്ളിലേക്കു കൊണ്ടുവരിക എന്നത്. ചെറിയ ഇൻഡോർ പ്ലാൻറുകൾ, ബാംബൂ ഡെക്കറുകൾ, വാട്ടർ എലമെന്റുകൾ എന്നിവ വീടിന്റെ ജീവൻ വർദ്ധിപ്പിക്കും.
പച്ച നിറത്തിന്റെ സാന്നിധ്യം മനസിനും, കണ്ണിനും സുഖം നൽകും.

5.ഫാൾസ് സീലിംങ്ങ്, കർട്ടൻ

ഫാൾസ് സീലിങ്ങിൽ അമിതമായ ഡിസൈനുകളോ, കവർ ഷെയ്ഡുകളോ കൊടുക്കാതെ, മിനിമലും സിംപിളുമായ ലൈറ്റിങ്ങ് കൊടുത്താൽ ലിവിങ്ങ് റൂം മനോഹരമായിരിയ്ക്കും.

കർട്ടനുകൾ ചെറുതാക്കാതെ സീലിങ്ങ് മുതൽ ഫ്ലോർ വരെ നീളത്തിൽ ഇടുകയാണെങ്കിൽ മുറിയ്ക്ക് വലിപ്പവും, ഭംഗിയും തോന്നിയ്ക്കും. കർട്ടൻ നിറങ്ങൾ മുറിയുടെ മൊത്തം ഫീച്ചറിനോട് ചേർന്നു നിലക്കണം.

6. ലൈറ്റിംഗ് ഡിസൈൻ

ഒരു നല്ല ലൈറ്റിംഗ് പ്ലാൻ ഇല്ലെങ്കിൽ മികച്ച ഡിസൈൻ പോലും മങ്ങിയതായി തോന്നും.

ആംബിയന്റ് ലൈറ്റ് – മൊത്തത്തിലുള്ള പ്രകാശം നൽകുന്ന ലൈറ്റിംങ്ങ് രീതി

ടാസ്ക് ലൈറ്റ് – വായനയോ, പ്രവർത്തനത്തിനോ ഉള്ള ലൈറ്റിങ്ങ് ക്രമീകരണം

ആക്സെന്റ് ലൈറ്റ് – ആർട്ട് പീസുകൾ അല്ലെങ്കിൽ ഫോട്ടോ വാൾ ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയുള്ള ലൈറ്റിങ്ങ്.

എനർജി എഫിഷ്യന്റ് എൽ ഇ ഡി ലൈറ്റിംഗ് ഡിസൈൻ, ആർക്കിടെക്ചറിനോട് സംവദിക്കുന്ന രീതിയിൽ ആയിരിക്കണം സജ്ജമാക്കണ്ടത്.

7. ആർട്ട്, ഫോട്ടോ, ആക്സസറികൾ

വാൾ ആർട്ടുകൾ, കുടുംബ ഫോട്ടോകൾ, ഹാൻഡ്മെയ്ഡ് ക്രാഫ്റ്റുകൾ എന്നിവ ഉപയോഗിച്ച് ലിവിങ് ഏരിയയെ വ്യക്തിപരമാക്കാം. പക്ഷേ അതിരുകടന്ന അലങ്കാരങ്ങൾ ഒഴിവാക്കുക പകരം എളിമയുള്ള സൗന്ദര്യമാണ് സ്ഥിരതയുള്ളത്.

8. ഫ്ലോർ ഡിസൈൻ & റഗ്സ്

മരത്തിന്റെയോ, കല്ലിന്റെയോ, അല്ലെങ്കിൽ വിറ്റ്രിഫൈഡ് ടൈലിന്റെയോ നൈസർഗിക ലുക്കുകൾ ലിവിങ് റൂമിന്റെ ആകർഷകത്വം വർദ്ധിപ്പിക്കും. അതിനൊപ്പം, നിറപ്പൊരുത്തമുള്ള റഗ്സ് അല്ലെങ്കിൽ കാർപെറ്റ് ഇടുന്നത് സ്പേസിന് ചൂടും ആഴവും നൽകും.

9. സ്മാർട്ട് എന്റർടെയിൻമെന്റ് & ടെക് ടച്ച്

ഇന്നത്തെ വീടുകൾ സ്മാർട്ട് ലിവിങ് ഏരിയകൾ ആയി മാറുകയാണ്. ടിവി യൂണിറ്റിനൊപ്പം ഇൻ-ബിൽറ്റ് സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് ലൈറ്റ് കൺട്രോൾ, വോയ്സ് അസിസ്റ്റന്റ് കണക്റ്റിവിറ്റി തുടങ്ങിയ സൗകര്യങ്ങൾ വീട്ടിൽ ആധുനികതയും, പ്രായോഗികതയും കൂട്ടുന്നു. പക്ഷെ ടിവിയോടൊപ്പം സൈഡ് ബോക്സ് ഒക്കെ വച്ച് സാധനങ്ങൾ കുത്തി നിറയ്ക്കാതെ, ഒരു ബാക്ക് പാനൽ കൊടുത്ത് ടി വി വാൾ മൗണ്ട് ചെയ്താൽ വളരെ ആകർഷണീയമാകും.

10. സുഗന്ധവും ശബ്ദവും

അരോമ ഡിഫ്യൂസറുകൾ, നാച്ചുറൽ പെർഫ്യൂം സ്റ്റിക്സ്, മൃദുവായ സംഗീതം  ഇവയൊക്കെ ലിവിങ് ഏരിയയുടെ മൂഡിനെ മാറ്റും. അതിഥികൾക്ക് ഒരു സ്വാഗതാനുഭവം നൽകാൻ ഇതൊക്കെ ഏറെ സഹായകമാണ്.

11. പരിസ്ഥിതി സൗഹൃദം

  • റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ
  • എനർജി എഫിഷ്യന്റ് ലൈറ്റുകൾ
  • നാച്ചുറൽ വെന്റിലേഷൻ സംവിധാനങ്ങൾ

ഇവയെല്ലാം ചേർന്ന് ഭംഗിയോടൊപ്പം പരിസ്ഥിതി സൗഹൃദ ഡിസൈനും, ജീവിതവും പ്രദാനം ചെയ്യുന്നു.

Your Home, Reimagined — Living Room Interior Design Ideas from GreenToday

ഓരോ വീടും, അതിലെ കുടുംബത്തിന്റെ സ്വഭാവവും, സ്വപ്നവും പ്രതിഫലിപ്പിക്കുന്നതാകണം. ലിവിങ്ങ് ഏരിയയുടെ സൗന്ദര്യം അതിന്റെ ആർക്കിടെക്ചറിലും, ഫർണിച്ചറിലും, വെളിച്ചത്തിലും മാത്രമല്ല അതിലെ ജീവിതത്തിലും, ചിരികളിലും കൂടിയാണ്.

വീട്ടിലെ ലിവിങ് റൂം ആകർഷകമാക്കാനോ, ഇൻറീരിയർ ഡിസൈനിംഗിനോ, അതുമല്ലെങ്കിൽ മറ്റേത് പ്രീമിയം നിർമ്മാണത്തിനോ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ സ്ഥാപനമാണ് ഗ്രീൻടുഡേ ആർക്കിടെക്റ്റ്സ്. വർഷങ്ങളായി സമ്പാദിച്ച പരിചയസമ്പത്തും ഉപഭോക്താക്കളുടെ വിശ്വാസവുമാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സിനെ കേരളത്തിലെ ആധുനിക നിർമ്മാണ രംഗത്ത് മുൻനിരയിലേക്കുയർത്തിയത്.

ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ പ്രവർത്തനരീതി ആധുനികതയുടെ സൗന്ദര്യവും, കേരളീയ പാരമ്പര്യത്തിന്റെ ഗൗരവവുമാണ് സമന്വയിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ ഓരോ വീടുകളും രൂപത്തിലും, ഘടനയിലും ദീർഘകാല സ്ഥിരതയും, സൗന്ദര്യവും ഒരുമിച്ച് പ്രദർശിപ്പിക്കുന്നത്. പത്തു വർഷത്തിലേറെ നീണ്ട സൃഷ്ടിപരമായ യാത്രയിലൂടെ ആഡംബര വില്ലകൾ, റെസിഡൻഷ്യൽ ഫ്ലാറ്റുകൾ, കൊമേഴ്സിയൽ കെട്ടിടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങി അനേകം ശ്രദ്ധേയ കെട്ടിടങ്ങൾ ഞങ്ങളുടെ പേരിൽ ചേർന്നു നില്ക്കുന്നു.

സ്ഥാപകൻ ശ്രീ. ഫൈസൽ എം. അസൻ, ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും സമ്പന്നമായ പ്രൊഫഷണൽ അനുഭവങ്ങളിലൂടെ രൂപപ്പെടുത്തിയ ദൃഢമായ സാങ്കേതിക അടിസ്ഥാനമാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ വളർച്ചയുടെ പിന്നിലെ ശക്തി. ഗുണമേന്മയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് സ്ഥാപനത്തിന് വ്യത്യസ്തമായ മുഖമുദ്ര നൽകുന്നത്.

മണ്ണ് പരിശോധന മുതൽ വാസ്തു ഡിസൈൻ, ഘടന രൂപകല്പന, ഇൻറീരിയർ–എക്സ്റ്റീരിയർ ഡിസൈൻ, സ്മാർട്ട് ഹോം ഓട്ടോമേഷൻ തുടങ്ങി വീടിന്റെ ഓരോ ഘട്ടത്തിലും ഗ്രീൻടുഡേ ആർക്കിടെക്റ്റ്സ് ശാസ്ത്രീയവും ക്രമബദ്ധവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. പരിസ്ഥിതിയോട് ചേർന്നുനില്ക്കുന്ന നിർമ്മാണരീതികളും ബയോഫിലിക് ആശയങ്ങളും ഞങ്ങളുടെ പ്രോജക്റ്റുകൾക്ക് ജീവനും, വ്യക്തിത്വവും നൽകുന്നു.

ഗ്രീൻടുഡേ ആർക്കിടെക്ട്സ് രൂപകല്പന ചെയ്യുന്ന വീടുകൾ കെട്ടിടമെന്നതിലുപരി ഒരു ജീവിതാനുഭവം തന്നെയാണ്, ഉറച്ച ഘടനയും സുരക്ഷയും, സൗകര്യവും ഒരുമിച്ച് ചേർന്ന അതുല്യമായ ഭവനങ്ങൾ.

ഇന്നത്തെ കേരളത്തിൽ ഗ്രീൻടുഡേ ആർക്കിടെക്ട്സ് നവീനതയും, വിശ്വാസവും പ്രതിനിധീകരിക്കുന്ന പേരായി മാറിയിരിക്കുന്നു. ഭാവിയുടെ സാങ്കേതിക വിദ്യകളെയും, പരിസ്ഥിതി ബോധത്തെയും ഒരുമിപ്പിച്ച്, നാളെയുടെ വീടുകൾ ഇന്നുതന്നെ സാക്ഷാത്കരിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

വീടിന്റെ സ്വപ്നരൂപം മനസ്സിൽ കണ്ടതുപോലെ യാഥാർത്ഥ്യമാക്കാൻ, ഗ്രീൻടുഡേ ആർക്കിടെക്റ്റ്സ് നിങ്ങളുടെ വിശ്വസ്ത പങ്കാളിയായി നിലകൊള്ളുന്നു.