ഭിത്തിയിലെ പൂപ്പൽ എങ്ങനെ ഒഴിവാക്കാം

വീടിന്റെ ഭിത്തിയിലെ പൂപ്പൽ എങ്ങനെ ഒഴിവാക്കാം?

ഭിത്തിയിലെ പൂപ്പൽ എങ്ങനെ ഒഴിവാക്കാം എന്നുള്ളത് ഗൃഹ സംരക്ഷണത്തിൽ വളരെ പ്രധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്.
ഒരു വ്യക്തിയുടെ അദമ്യമായ ജീവിതാഭിലാഷത്തിന്റെ സാക്ഷാത്ക്കാരമാണ് ഒരു വീട്. അത് കാലങ്ങളാളം നിലനിൽക്കണമെന്നും, തലമുറകൾ വസിയ്ക്കണമെന്നും അവൻ പ്രതീക്ഷിയ്ക്കുന്നു. പക്ഷെ കൃത്യമായ പരിചരണത്തിന്റെ അഭാവമോ, അല്ലെങ്കിൽ നിർമ്മാണ സമയത്തെ പിഴവുകളോ, വീടിന്റെ ഈടിനെ സാരമായി ബാധിയ്ക്കുന്നു. അങ്ങനെ സർവ്വസാധാരണമായി ബാധിയ്ക്കുന്ന ഒരു പ്രശ്നമാണ് പൂപ്പൽ.

വീട്ടിലെ മതിലുകളിൽ പൂപ്പൽ (Mould/Fungus) രൂപപ്പെടുന്നത് കേരളത്തിലെ പല വീടുകളും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ്. അതിന്റെ പ്രധാന കാരണങ്ങൾ  ആർദ്രാവസ്ഥ, മഴക്കാലത്ത് നനവ്, വായുസഞ്ചാര കുറവ്, തെറ്റായ വാട്ടർപ്രൂഫിങ്, എന്നിവയാണ്. പൂപ്പൽ വീടിന്റെ സൗന്ദര്യത്തെയും, ഈടിനെയും ബാധിക്കുകയും, ശ്വാസകോശ രോഗങ്ങൾ, അലർജികൾ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ താമസക്കാരിൽ ഉണ്ടാകാൻ വഴിവയ്ക്കുകയും ചെയ്യുന്നു.

നിലവിലുള്ള വീടുകളിൽ ഭിത്തിയിലെ പൂപ്പൽ എങ്ങനെ ഒഴിവാക്കാം

1. മതിലുകൾ ശുചീകരിക്കുക

പൂപ്പൽ പിടിച്ച ഭാഗങ്ങൾ ആദ്യം ഉണക്കുക.
വെള്ളത്തിൽ അല്പം ബ്ലീച്ചിങ് പൗഡർ അല്ലെങ്കിൽ വിനാഗിരി ചേർത്ത് വൃത്തിയാക്കുക.
പിന്നീട് ശുദ്ധജലം കൊണ്ട് കഴുകി, നല്ലത് പോലെ ഉണക്കുക.

2. വായു സഞ്ചാരം വർധിപ്പിക്കുക

പൂപ്പൽ കൂടുതലായി പിടിക്കുന്നത് കുറഞ്ഞ വെന്റിലേഷൻ ഉള്ള ഇടങ്ങളിലാണ്.
ജനലുകൾ തുറന്ന് വെയിൽ കയറാൻ ഇട നൽകുക.
അടുക്കള, ബാത്ത്റൂം പോലുള്ള സ്ഥലങ്ങളിൽ എക്സോസ്റ്റ് ഫാൻ ഉപയോഗിക്കുക.

3. ചോർച്ചകൾ ഉടൻ പരിഹരിക്കുക

മേൽക്കൂരയിലോ പൈപ്പിലോ ഉള്ള ലീക്കേജ് ഉടൻ പരിഹരിക്കുക.
മതിലുകൾ തുടർച്ചയായി നനഞ്ഞ് ഇരിക്കുന്നത് പൂപ്പലിന്റെ വളർച്ചക്ക് വഴിയൊരുക്കും.

4. ആന്റി-ഫംഗൽ പെയിന്റ് ഉപയോഗിക്കുക

സാധാരണ പെയിന്റിന് പകരം ആന്റി-ഫംഗൽ / ആന്റി-മോൾഡ് കോട്ടിംഗ് ഉള്ള പെയിന്റുകൾ ഉപയോഗിക്കുക.
ഇത് മതിലുകളിൽ പൂപ്പൽ വീണ്ടും രൂപപ്പെടുന്നത് കുറയ്ക്കുന്നു.

5. ഹ്യുമിഡിറ്റി നിയന്ത്രിക്കുക

ആവശ്യമെങ്കിൽ ഡീഹ്യുമിഡിഫയർ ഉപയോഗിക്കുക.
ഇൻഡോർ ഹ്യുമിഡിറ്റി 50% കവിയാതെ സൂക്ഷിക്കുക.

പുതുതായി വീടു നിർമ്മിക്കുമ്പോൾ പൂപ്പൽ തടയാനുള്ള മാർഗങ്ങൾ

വീട് നിർമാണ ഘട്ടത്തിൽ തന്നെ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചാൽ, ഭാവിയിൽ പൂപ്പൽ പ്രശ്നം ഗണ്യമായി കുറയ്ക്കാം.

1. ഗുണമേൻമയുള്ള വാട്ടർപ്രൂഫിങ്

ഫൗണ്ടേഷൻ, ബേസ്‌മെന്റ്, മേൽക്കൂര, ബാത്ത്റൂം, മതിലുകൾ എന്നിവയിൽ മികച്ച വാട്ടർപ്രൂഫിങ് മെറ്റീരിയലുകൾ ഉപയോഗിക്കുക.
സിമന്റ് പ്ലാസ്റ്ററിംഗിനിടെ വാട്ടർപ്രൂഫിങ് കെമിക്കലുകൾ ചേർക്കുക.

2. ശരിയായ ഡിസൈൻ & വെന്റിലേഷൻ

വീടിന്റെ ഡിസൈൻ തന്നെ ശരിയായ രീതിയിലുള്ളതും, സുസ്ഥിരവുമാകണം.
പ്രകൃതിദത്ത പ്രകാശവും, വായുസഞ്ചാരവും പരമാവധി ലഭിക്കുന്ന വിധത്തിൽ ജനലുകൾ, വെന്റിലേറ്ററുകൾ, സ്കൈലൈറ്റുകൾ എന്നിവ ഉൾപ്പെടുത്തുക.

3. നല്ല ഗുണമേൻമയുള്ള മെറ്റീരിയൽ

മോൾഡ് റെസിസ്റ്റന്റ് ബോർഡുകൾ, പ്ലാസ്റ്ററുകൾ, പെയിന്റുകൾ എന്നിവ ഉപയോഗിക്കുക.
താഴ്ന്ന നിലവാരമുള്ള മെറ്റീരിയലുകൾ ഒഴിവാക്കുക.

4. ഡ്രെയ്നേജ് സംവിധാനങ്ങൾ

വീടിന്റെ ചുറ്റുമുള്ള റെയിൻ വാട്ടർ ഡ്രെയിനേജ് കാര്യക്ഷമമാക്കുക.
മഴവെള്ളം മതിലുകളിലോ അടിത്തറയിലോ തങ്ങി നിൽക്കാതിരിക്കാൻ പൈപ്പുകളും ഡ്രെയിനേജും പ്ലാൻ ചെയ്യുക.

5. ബാത്ത്റൂം, അടുക്കള എന്നിവയുടെ ഡിസൈൻ

ബാത്ത്റൂം, അടുക്കള എന്നിവ ഹൈ-മോയ്സ്ചർ സോൺസ് ആയതിനാൽ,
ടൈൽസ്, വാട്ടർപ്രൂഫ് മെറ്റീരിയലുകൾ,
മതിയായ വെന്റിലേഷൻ, എക്സോസ്റ്റ് ഫാനുകൾ എന്നിവ നിർമാണ ഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തണം.

പൂപ്പൽ ഒഴിവാക്കാൻ വേണ്ടത് സ്മാർട്ട് ഡിസൈൻ, ഗുണമേൻമയുള്ള മെറ്റീരിയലുകൾ, കാര്യക്ഷമമായ വാട്ടർപ്രൂഫിങ് എന്നിവയാണ്. ഇതെല്ലാം ആരംഭം മുതൽ തന്നെ പരിഗണിക്കേണ്ടതാണ്.

ആരോഗ്യവും, സ്ഥിരതയുമുള്ള വീടാണ്, സന്തോഷകരമായ ജീവിതത്തിന്‍റെ അടിസ്ഥാനം.

ഈടുറ്റ ഗൃഹനിർമ്മാണത്തിന് ഗ്രീൻടുഡേ ആർക്കിടെക്ട്സ്

കേരളത്തിലെ ആധുനിക വാസ്തുവിദ്യക്കും കെട്ടിടനിർമ്മാണത്തിനും ഒരു പുതിയ ദിശ സമ്മാനിച്ച സ്ഥാപനമാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സ്. പൂപ്പൽ രഹിത വീടുകളോ, സൗകര്യസമ്പന്നമായ ഫ്ലാറ്റുകളോ, അതല്ലെങ്കിൽ ആഡംബര വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഏതായാലും, ഗ്രീൻടുഡേ ആർക്കിടെക്ട്സ് അതിന്റെ പ്രത്യേകമായ ഗുണമേന്മയും സൃഷ്ടിപരതയും കൊണ്ടാണ് വേറിട്ടുനിൽക്കുന്നത്.

പത്തു വർഷങ്ങളിലേറെയായുള്ള പ്രവർത്തനാനുഭവം, ഉറച്ച സാങ്കേതികവിദഗ്ധത, ഉപഭോക്താക്കളുടെ വിശ്വാസം  ഇവയാണ് സ്ഥാപനത്തിന്റെ വളർച്ചയുടെ അടിത്തറ. ഭംഗി, കരുത്ത്, ദീർഘായുസ്സ് എന്നിവ ഓരോ പദ്ധതിയുടെയും പ്രധാന പ്രത്യേകതകളായി ഗ്രീൻടുഡേ ആർക്കിടെക്ട്സ് ഉറപ്പാക്കുന്നു.

ഈ സ്ഥാപനത്തിന്‍റെ വളർച്ചയും വിജയവും ശക്തിപ്പെടുത്തുന്നത്, ഇന്ത്യയിലും വിദേശത്തുമായി വിപുലമായ അനുഭവസമ്പത്തുള്ള സീനിയർ സിവിൽ എഞ്ചിനീയറായ ശ്രീ. ഫൈസൽ എം. അസൻ ആണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലൂടെ, നവീന ചിന്തകളും, ഉയർന്ന നിലവാരവും, അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഓരോ പദ്ധതിയിലും പ്രായോഗികമാകുന്നു.

ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ സേവനങ്ങൾ മണ്ണ് പഠനം, വാസ്തു രൂപകൽപ്പന, ഘടനാ നിർമാണം, ഇന്റീരിയർ-എക്സ്റ്റീരിയർ ഡിസൈൻ, സ്മാർട്ട് ഹോം സൊല്യൂഷൻസ് വരെ വ്യാപിച്ചിരിക്കുന്നു. ഓരോ ഘട്ടവും, പരിസ്ഥിതിയോട് ഉത്തരവാദിത്വം പുലർത്തി, പരിസ്ഥിതി സൗഹൃദ നിർമ്മാണരീതികളിലും, ബയോഫിലിക് ആശയങ്ങളിലും കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്.

സാങ്കേതിക നവീകരണവും, കേരളത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളും ചേർന്നൊന്നിക്കുന്നതാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ  പ്രത്യേകത. അതിനാലാണ് ഞങ്ങളുടെ കെട്ടിടങ്ങൾ, കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച്, തലമുറകൾക്ക് ജീവിക്കാനുള്ള ഇടങ്ങളായി മാറുന്നത്.

കെട്ടിടങ്ങൾ പണിയുക മാത്രമല്ല, ജീവിതത്തിന് സ്ഥിരമായ മൂല്യം കൂട്ടുന്ന ഇടങ്ങൾ സൃഷ്ടിക്കുകയാണ് ഗ്രീൻടുഡേ ആർക്കിടെക്ട്സിന്റെ ദൗത്യം. ഈ ദർശനത്തിലാണ്  ഞങ്ങൾ മുന്നോട്ട് നീങ്ങുന്നത്. സുരക്ഷ, വിശ്വാസ്യത, ഗുണമേന്മ എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട് ഗ്രീൻടുഡേ ആർക്കിടെക്ട്സ് ഇന്ന് കേരളത്തിലെ വാസ്തുവിദ്യാ മണ്ഡലത്തിൽ പുതിയ മാനദണ്ഡം തീർക്കുകയാണ്.