Anti-termite treatment in Kochi Ernakulam

ചിതൽ ശല്യം അഥവാ ടെർമെറ്റ് ശല്ല്യം എങ്ങനെ പൂർണമായും ഒഴിവാക്കാം?

Have a read about Termites treatment for house. ഓരോ മനുഷ്യന്റെയും സ്വപ്‌ന സാക്ഷാൽക്കാരമാണ് ഓരോ ഭവനവും. ഒരു ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് അവൻ അവന്റെ സ്വപ്നഭവനം നിർമ്മിച്ചെടുക്കുന്നത്. ഉത്തരവാദിത്വമുള്ള ആർക്കടെക്ടിനെയും, കോൺടാക്ടറേയും മറ്റും ഏൽപ്പിച്ച്, ഉന്നത നിലവാരത്തിൽ ആണ് അവൻ പ്രസ്തുത വീട് നിർമ്മിച്ചെടുക്കുക.

എന്നാൽ ചിലപ്പോഴെങ്കിലും അവന്റെ കണക്കുളട്ടലുകൾ പിഴച്ചു പോകാറുണ്ട്. അത്തരത്തിൽ കെട്ടിടത്തിൻ സംഭവിയ്ക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ചിതൽ ശല്യം അഥവാ ടെർമെറ്റ് ശല്ല്യം.

ചിതൽ നമ്മുടെ വീടിനെ സാവധാനത്തിൽ നിത്യനാശത്തിലേയ്ക്ക് തള്ളിവിടുന്നു. അതുകൊണ്ട് തന്നെ അവയെ പ്രതിരോധിയക്കാനും, ഒഴിവാക്കാനും നിർമ്മാണ സമയത്ത് തന്നെ നാം ശ്രമിയ്ക്കണ്ടതാണ്. ഏതെങ്കിലും കാരണവശാൽ അതിന് സാധിച്ചില്ലെങ്കിൽ നിർമ്മാണത്തിന് ശേഷമെങ്കിലും ചിതൽ നിർമ്മാർജ്ജന പ്രവർത്തനം ചെയ്തിരിയ്ക്കണം.

ചിതൽ ശല്യത്തിന് പ്രൊഫഷണൽ പരിരക്ഷ!

കൊച്ചിയിലെ ഏറ്റവും പ്രഗത്ഭരായ ആർക്കിടെക്ട്‌സ്, ഗ്രീൻടുഡേ ആർക്കിടെക്ട്സ് നിങ്ങൾക്ക് ഏറ്റവും  ഉത്തമമായ ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ് നല്കുന്നതാണ്. മുകളിൽ പറഞ്ഞതു പോലെ രണ്ട് ഘട്ടങ്ങളായാണ് ചിതൽ നിർമാർജനം നമ്മൾ നടത്തേണ്ടത്; ഒന്ന് നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിന് മുൻപ്, രണ്ട് അതിനു ശേഷം. ഏറ്റവും ഉത്തമമായത് ആദ്യത്തേതാണെങ്കിലും ആളുകൾ രണ്ടാമത്തെ രീതി അവലംബിക്കുന്നത് ആണ് കൂടുതൽ കണ്ടുവരാറുള്ളത്.

ആന്റി ടെർമൈറ്റ് ട്രീറ്റ്മെന്റ്: Termites treatment for house

നിർമാണ പൂർവ ആൻ്റി ടെർമൈറ്റ് ട്രീറ്റ്മെൻ്റ്, നിർമാണത്തിൻ്റെ പ്രാരംഭ ദശയിൽ തന്നെ ചെയ്യേണ്ടതാണ്.
കെട്ടിടത്തിന് അടിയിലും, അടിത്തറയ്ക്ക് ചുറ്റുവട്ടത്തുമാണ് സോയിൽ ട്രീറ്റ്മെൻ്റ് ചെയ്യേണ്ടത്. 
അടിത്തറയ്ക്കും, ഫ്ലോറിനും സമീപമുള്ള മണ്ണിലാണ് ചിതലകറ്റുന്ന പ്രത്യേകതരം കെമിക്കൽ ഉപയോഗിക്കേണ്ടത്. അത് ചിതലിനെ അകറ്റുക മാത്രമല്ല, വീണ്ടും ചിതൽ പ്രവേശിക്കാതിരിയ്ക്കാനുള്ള ഒരു മറ സൃഷ്ടിക്കുകയും ചെയ്യും.
Civil Engineering Company in Ernakulam
നിർമാണം കഴിഞ്ഞ കെട്ടിടങ്ങളിൽ ചിതൽ ശല്യം ഉണ്ടാകുക സർവ്വസാധാരണമാണ്. തറ ഭാഗത്തുള്ള മണ്ണിൽ കൂടി കയറി കെട്ടിടത്തിൻ്റെ മതിലിലേക്ക് ചിതൽ ആഹാരം തേടി വ്യാപിക്കുകയാണ് പതിവ്.
ഇതിനുള്ള പ്രതിവിധി, ചിതലുള്ള മതിലിൻ്റെ ഭാഗം ഡ്രില്ലർ കൊണ്ട് തുരന്നു അതിനുള്ളിൽ കെമിക്കൽ ഇൻജക്റ്റ് ചെയ്തു, വീണ്ടും മതിൽ അടയ്ക്കുക എന്നുള്ളതാണ്.
സാവധാനം പ്രവർത്തിക്കുന്ന കെമിക്കലാണ് ഉത്തമം. അതിനു കാരണം അവ ചിതലിൻ്റെ നാഡീവ്യൂഹത്തെ തകർത്തു, ചിതലിനെ ഉന്മൂലനം ചെയ്യും എന്നുള്ളതാണ്.
കെട്ടിടത്തിന് മാത്രമല്ല, മറിച്ചു, വീട്ടിനുള്ളിലുള്ള തടിയ്ക്കും, ഫർണീച്ചറിനും,  വാതിലിനും, ജനാലപ്പടിക്കും മറ്റും ചിതൽ ഭീഷണി ആയി തീരാരുണ്ട്.
ഇവിടെയും നമുക്ക് ഫലപ്രദമായി കെമിക്കൽ ട്രീ്റ്മെൻ്റ് ചെയ്യാവുന്നതാണ്.

ഗ്രീൻടുഡേ ആർകിടെക്ട്സും , ചിതൽ നിർമ്മാർജ്ജനവും

ഒരുപാട് പേരുടെ സാങ്കേതിക സഹായത്തോടെ, വളരെയധികം പണച്ചിലവോടെ നമ്മൾ കെട്ടി പോക്കുന്ന കെട്ടിടത്തിൽ ഇപ്രകാരമുള്ള നാശങ്ങൾ, ഒരു പരിധി വരെ, കുറേ കാലം കഴിഞ്ഞാവും നമ്മൾ അറിയുക. എന്നൽ ഗ്രീൻടുഡേ ആർകിടെക്ട് ഈ വിധമുള്ള ഏത് വെല്ലുവിളികളും കാലേകൂട്ടി മനസ്സിലാക്കുകയും, അതിനുള്ള മുൻകരുതൽ നേരത്തേ തന്നെ സ്വീകരിക്കുകയും ചെയ്യും.ആൻ്റി ടെർമൈറ്റ് ട്രീറ്റ്മെൻ്റ് അവലംബിച്ചിട്ടുള്ള കൺസ്ട്രക്ഷൻ കമ്പനി ആയ ഗ്രീൻ ടുഡേ ആർകിടെക്ട്സ്, ചിതൽ വിമുക്തങ്ങളായ കെട്ടിടങ്ങളാണ് തങ്ങളുടെ ആയിരക്കണക്കിന് കസ്റ്റമേഴ്സിന് നിർമ്മി ച്ചു കൊടുത്തിട്ടുള്ളതും, കൊടുക്കുന്നതും. ചിതലിനെ ആരംഭ ദശയിൽ തന്നെ, നിർമ്മാണം തുടങ്ങുമ്പോൾ തന്നെ, ഒഴിവാക്കണമെന്ന് ഞങ്ങൾ കരുതുന്നു.
 
ഗ്രീൻടുഡേ ആർക്കിടെക്ടസിന്  ചിതലിനെ നശിപ്പിയ്ക്കാനുള്ള സാങ്കേതിക പരിജ്ഞാനവും, പ്രവർത്തി പരിചയം ഉണ്ട്. ഒപ്പം ഉത്കൃഷ്ടങ്ങളായ കെമിക്കലുകളുടെയും, പെസ്റ്റിസൈഡുകളുടെയും ലഭ്യതയും.
അവ ഉപയോഗിച്ച് ഞങ്ങൾ ചിതൽ വിമുക്തങ്ങൾ ആയ കെട്ടിടങ്ങൾ, ഉന്നത നിലവാരത്തിൽ നിർമിച്ചു കൊടുക്കുന്നു.
ആവർത്തിച്ച് വരുന്ന ഞങ്ങളുടെ കസ്റ്റമേഴ്സും, അവർ പരിചയപ്പെടുത്തുന്ന പുതിയ കസ്റ്റമേഴ്സും ഗ്രീൻടുഡേയ്ക്ക്  വേണ്ടി സാക്ഷ്യ പത്രങ്ങൾ പങ്ക് വയ്ക്കുന്നു.